പിറക്കാതെ പോയ മകൾ തന്നെ നീ; മരുമകൾക്കൊപ്പം അമ്മായിഅച്ഛന്റെ തകർപ്പൻ ഡാൻസ്

Published : Feb 21, 2023, 02:50 PM IST
പിറക്കാതെ പോയ മകൾ തന്നെ നീ; മരുമകൾക്കൊപ്പം അമ്മായിഅച്ഛന്റെ തകർപ്പൻ ഡാൻസ്

Synopsis

സുനിൽ തനിക്ക് പിറക്കാതെ പോയ മകളായും അടുത്ത സുഹൃത്തായുമാണ് തൻവിയെ വിശേഷിപ്പിക്കുന്നത്. തന്റെ മകൻ തൻവിയെ പരിചയപ്പെടുത്തുമ്പോൾ തന്നെ അവൾ അവന്റെ കാമുകിയാണ് എന്ന് തനിക്ക് മനസിലായിരുന്നു എന്നും സുനില്‍ പറയുന്നുണ്ട്. 

കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്ന പല മുഹൂർത്തങ്ങളും ഇന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ, സ്ത്രീകളെ സംബന്ധിച്ച് മിക്കവാറും ഭർത്താവിന്റെ അച്ഛനും അമ്മയുമായി അധികം തുറന്ന് ഇടപെടാൻ കഴിയാറില്ല. ഭർത്താവിന്റെ വീട്ടിൽ പോയിക്കഴിഞ്ഞാൽ വളരെ ഒതുങ്ങി പെരുമാറണം, ശ്രദ്ധയോടെ നിൽക്കണം എന്നൊക്കെയാണ് സ്ത്രീകളോട് പൊതുവെ വിവാഹത്തിന് മുമ്പ് പറയാറ്. എന്നാൽ, ഇന്ന് അതിൽ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്. 

അതിന് ഒരു ഉദാഹരണമാണ് ഈ അമ്മായിഅച്ഛനും മരുമകളും. ഇരുവരുടേയും ഡാൻസിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒഫീഷ്യൽ ഹ്യുമൻസ് ഓഫ് ബോംബെയാണ് ഇരുവരുടെയും വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. അതിൽ എങ്ങനെയാണ് അമ്മായിഅച്ഛനും മരുമകളും ഇത്ര സ്നേഹത്തിലായത് എന്നതിനെ കുറിച്ച് വിശദമായി എഴുതിയിട്ടുമുണ്ട്. വീഡിയോയിലുള്ള പെൺകുട്ടിയുടെ പേര് തൻവി എന്നാണ്. അവളുടെ ഭർത്താവായ രോഹന്റെ അച്ഛൻ സുനിലാണ് വീഡിയോയിൽ ഉള്ളത്. 

സുനിൽ തനിക്ക് പിറക്കാതെ പോയ മകളായും അടുത്ത സുഹൃത്തായുമാണ് തൻവിയെ വിശേഷിപ്പിക്കുന്നത്. 'തന്റെ മകൻ തൻവിയെ പരിചയപ്പെടുത്തുമ്പോൾ തന്നെ അവൾ അവന്റെ കാമുകിയാണ് എന്ന് തനിക്ക് മനസിലായിരുന്നു. അവന് നാണമായതുകൊണ്ടാകാം പറഞ്ഞില്ല. പക്ഷേ, നമുക്ക് നമ്മുടെ മക്കളെ അറിയാമല്ലോ' എന്നാണ് സുനിൽ പറയുന്നത്. തന്റെ കുടുംബത്തിലേക്ക് എല്ലാം കൊണ്ടും ഇണങ്ങിയ മരുമകൾ തന്നെയാണ് തൻവി എന്നും സുനിൽ സമ്മതിക്കുന്നുണ്ട്. 

ഏതായാലും ഇരുവരുടേയും ഡാൻസ് സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. അനേകം പേരാണ് ഇരുവരെയും തങ്ങളുടെ സ്നേഹം അറിയിച്ചത്. മിക്കവരും സുനിലും തൻവിയും ഭാ​ഗ്യമുള്ളവരാണ്, സുനിലിന് തൻവിയെ പോലെ ഒരു മരുമകളേയും തൻവിക്ക് സുനിലിനെ പോലെ ഒരു അമ്മായിഅച്ഛനേയും കിട്ടിയല്ലോ എന്നാണ് പറഞ്ഞിരിക്കുന്നത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി