ചേരിയിൽ 500 രൂപയുടെ മുറി, റൂംടൂറുമായി സൊമാറ്റോ ഡെലിവറിബോയ്, പൊസിറ്റീവെന്നാൽ ഇതൊക്കെയാണ്, കയ്യടിച്ച് നെറ്റിസൺസ്

Published : Jul 25, 2024, 12:03 PM IST
ചേരിയിൽ 500 രൂപയുടെ മുറി, റൂംടൂറുമായി സൊമാറ്റോ ഡെലിവറിബോയ്, പൊസിറ്റീവെന്നാൽ ഇതൊക്കെയാണ്, കയ്യടിച്ച് നെറ്റിസൺസ്

Synopsis

ഒരു കുപ്പി വെള്ളവുമായി ചേരി പ്രദേശത്തുകൂടി യുവാവ് നടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. പിന്നീട് ഇടുങ്ങിയ കുറച്ചു സ്റ്റെപ്പുകൾ കയറുന്നത് കാണാം.

റൂം ടൂറും ഹോം ടൂറുമൊക്കെ ഇന്ന് ഇൻസ്റ്റ​ഗ്രാമിലെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. സെലിബ്രിറ്റികൾ മാത്രമല്ല, അല്ലാത്തവരും ഇന്ന് ഹോം ടൂറും റൂം ടൂറുമൊക്കെ നടത്തി വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുംബൈ ചേരിയിൽ താമസിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ റൂം ടൂർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

പ്രഞ്ജോയ് ബോർഗോയാരിയാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് കുടിയേറിയ ബോർഗോയാരി 500 രൂപ വാടകയുള്ള റൂമിൽ മറ്റൊരാൾക്കൊപ്പമാണ് താമസിക്കുന്നത്. യുവാവ് ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 500 രൂപയുള്ള മുംബൈ ചേരിയിലെ മുറിയിതാ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ വീഡിയോ തുടങ്ങുന്നത് തന്നെ. 

നാല് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ഒരു കുപ്പി വെള്ളവുമായി ചേരി പ്രദേശത്തുകൂടി യുവാവ് നടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്. പിന്നീട് ഇടുങ്ങിയ കുറച്ചു സ്റ്റെപ്പുകൾ കയറുന്നത് കാണാം. പലവിധ സാധനങ്ങൾ വച്ചിരിക്കുന്ന മുറിയിൽ അവനും റൂംമേറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയിൽ ഉണ്ട്. 

എന്തായാലും, വളരെ പെട്ടെന്നാണ് യുവാവിന്റെ വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭൂരിഭാ​ഗം പേരും എടുത്തു പറഞ്ഞത് അവന്റെ പൊസിറ്റീവായിട്ടുള്ള മനോഭാവവും ചിരിയുമാണ്. ഇത്രയും ചെറിയ മുറിയിൽ താമസിക്കുന്നതിന്റെ പരിഭവമോ പരാതിയോ ഇല്ല അവന്റെ മുഖത്ത്. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ഒരാൾ അവന്റെ മൂന്ന് മാസത്തെ വാടകയ്ക്കുള്ള പണം നൽകി എന്നും റിപ്പോർട്ടുകൾ പറയുന്നു. 

PREV
click me!

Recommended Stories

ഇങ്ങനെയും കഴിക്കാമോ പാനിപൂരി? പെൺകുട്ടിയുടെ വീഡിയോ കണ്ട് ചിരിയടക്കാനാവാതെ നെറ്റിസൺസ്
ക്ലാസ്‍മുറിയിൽ ചോക്ലേറ്റ് വിതരണം ചെയ്ത് പ്രൊഫസർ, ഇങ്ങനെയൊരു അധ്യാപകനെ കിട്ടാൻ ഭാ​ഗ്യം വേണമെന്ന് നെറ്റിസൺസ്