
ട്വന്റി 20 ക്രിക്കറ്റ് ബാറ്റിന്റെ ദിശയ്ക്കൊപ്പം നീങ്ങിയപ്പോള്‍ ബൗണ്ടറിവരകള്‍ ചെറുതായി, സ്പിന്നര്‍മാരുടെ പന്തുകള്‍ നിരന്തരം ഗ്യാലറികളില്‍ പതിച്ചു
ട്വന്റി 20 ക്രിക്കറ്റ് ബാറ്റിന്റെ ദിശയ്ക്കൊപ്പം നീങ്ങിയപ്പോള്‍ ബൗണ്ടറിവരകള്‍ ചെറുതായി, സ്പിന്നര്‍മാരുടെ പന്തുകള്‍ നിരന്തരം ഗ്യാലറികളില്‍ പതിച്ചു. 2024 ഐപിഎല്‍ സീസണ്‍ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. എന്നാല്‍ ഇത്തവണ അതിനൊരു മാറ്റമുണ്ടായി, സ്പിന്നര്‍മാര്‍ മാറ്റമുണ്ടാക്കിയെന്ന് തന്നെ പറയാം. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും സ്പിന്നര്‍മാരെ പരീക്ഷിക്കാൻ ക്യാപ്റ്റൻമാര്‍ തയാറാകുന്ന അപൂര്‍വമായ കാഴ്ച നാം കണ്ടു.