
സഞ്ജു സാംസണ്‍ മടങ്ങിവരും, പക്ഷേ കണക്കുകളെല്ലാം ടീമിനെതിര്; പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ജയിക്കുമോ?
ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍, ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പോരാട്ടത്തില്‍ നിന്ന് ഇതിനകം പുറത്തായ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും കളത്തിലെത്തുകയാണ്. കരുത്തരായ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന് എതിരാളികള്‍. സ്വന്തം മൈതാനമായ ജയ്‌പൂരിലാണ് റോയല്‍സ് ഇറങ്ങുന്നതെങ്കിലും കാര്യങ്ങളൊന്നും പന്തിയല്ല.