
മുംബൈക്കിത് കേവലം മറ്റൊരു മത്സരം മാത്രമായിരിക്കണം. അവസാനം കളിച്ച എട്ട് മത്സരങ്ങളും അവര്‍ക്ക് നോക്കൗട്ടായിരുന്നു
ഐപിഎല്‍ 18-ാം സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ഒരു ആന്റി ക്ലൈമാക്‌സ് കൂടിയുണ്ട്. 68 മത്സരങ്ങള്‍ക്കിടയില്‍ ഒരുതവണ പോലും നേര്‍ക്കുനേര്‍ വരാത്ത രണ്ട് പേര്‍ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ നാണയം വാനിലേക്ക് ഉയരുന്നത് മുതല്‍ ആ പോരിന്റെ പ്രകടമ്പനം അലയടിക്കും. അത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേയും ഗുജറാത്ത് ടൈറ്റൻസിന്റേയും ക്യാമ്പുകളിലുമെത്തും. അതേ, ആദ്യ രണ്ട് സ്ഥാനങ്ങളിലെ ഒരുവനെ നിര്‍ണയിക്കുന്ന പോര്, മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്‌സും തമ്മില്‍.