
ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു
ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ ശാന്തതയുടെ മറനീക്കി. അവരൊരു ഒരു കൊടുങ്കാറ്റായി പരിണമിക്കണമെങ്കില്‍ അയാളുടെ കാല്‍പാദം ക്രീസിലുറയ്ക്കണമായിരുന്നു. വാംഖഡെ സാക്ഷി, ഹിറ്റ്മാൻ അവതരിച്ചു. History says never write off the Mumbai Indians, and history repeats itself!