
കൃത്യമായ പ്ലേസ്മെന്റുകള്‍, ഫീല്‍ഡറിഞ്ഞുള്ള ഗ്രൗണ്ടടായുള്ള ഷോട്ടുകള്‍, ഇതൊക്കെയാണ് സായിയുടെ കരുത്ത്
ക്രോസ് ബാറ്റഡ് ഷോട്ടുകളുടേയും ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റേയുമെല്ലാം ഉദാഹരണങ്ങളാണ് സീസണിലെ പവര്‍പ്ലേകളില്‍ കണാനായത്. ഇവിടെയാണ് സായ് സുദര്‍ശന്റെ ക്രിക്കറ്റിങ് ബ്രെയിൻ എത്രത്തോളം ഇന്റലിജെന്റാണെന്ന് മനസിലാകുന്നത്. പവര്‍പ്ലെയില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളിലൊരാള്‍, അതിനോട് ചേര്‍ത്തുവെക്കാൻ കഴിയുന്ന സ്ട്രൈക്ക് റേറ്റും. ഇത് മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ക്കൊണ്ടല്ല സായ് നേടിയെടുത്തത്.