അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്നാ ബെന്‍; വെള്ളത്തിലേത് അഭിനയം ആയിരുന്നില്ല, അനുഭവമെന്ന് ജയസൂര്യ

pavithra d   | Asianet News
Published : Oct 16, 2021, 08:04 PM ISTUpdated : Oct 18, 2021, 10:48 AM IST

സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച നടി, നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ജയസൂര്യയും അന്നാ ബെന്നും. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. വെള്ളത്തിലെത് അഭിനയം ആയിരുന്നില്ല, അനുഭവം ആയിരുന്നു. കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. വലിയൊരു സന്ദേശം വെള്ളം എന്ന സിനിമയിലൂടെ  നൽകാനായെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിൻ്റെ സംവിധായകൻ പ്രജേഷ് സെന്നിന്  ഒപ്പമാണ് ജയസൂര്യ മാധ്യമങ്ങളെ കണ്ടത്.