മലയാള സിനിമകൾ ലോകനിലവാരത്തിൽ; സബ്‌ടൈറ്റിൽ ഇല്ലാത്തത് ആസ്വാദനത്തിന് തടസ്സമെന്ന് വിദേശ ഡെലിഗേറ്റ് | IFFK | IFFK DELEGATE REVIEW

മുപ്പതാമത് ഐ.എഫ്.എഫ്.കെ ആവേശകരമായി പുരോഗമിക്കുമ്പോൾ മലയാള സിനിമകളെ പ്രശംസിച്ച് വിദേശ ഡെലിഗേറ്റുകൾ. രണ്ടാം തവണയും മേളയുടെ ഭാഗമാകാൻ എത്തിയ ഒരു വിദേശ ഡെലിഗേറ്റാണ് മലയാള സിനിമകളുടെ നിലവാരത്തെക്കുറിച്ചും മേളയുടെ സംഘാടനത്തെക്കുറിച്ചും തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
മലയാള സിനിമയുടെ കരുത്ത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾ ഒന്നിനൊന്ന് മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം സിനിമകൾ പുലർത്തുന്ന ലോകനിലവാരത്തിലുള്ള ആഖ്യാനശൈലിയും പ്രമേയങ്ങളും വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ മലയാള സിനിമകൾക്കും കൃത്യമായി ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഇല്ലാത്തത് വിദേശികളായ ഡെലിഗേറ്റുകൾക്ക് സിനിമയുടെ പൂർണ്ണരൂപം ആസ്വദിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി | IFFK | IFFK DELEGATE REVIEW 

Read more