'ദേവദൂതര്‍' DQ വേര്‍ഷന്‍; ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ്

'ദേവദൂതര്‍' DQ വേര്‍ഷന്‍; ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ്

Published : Jul 28, 2022, 02:15 PM IST

'ദേവദൂതര്‍' DQ വേര്‍ഷന്‍, ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ്

ഇപ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ദുർഖർ സൽമാനാണ് ഡാൻസ് ചെയ്തിരിക്കുന്നത്. സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ്.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്. പാട്ട് പുറത്തിറങ്ങിയതോടെ ഇതിൽ കുഞ്ചാക്കോ ചെയ്ത സ്റ്റെപ്പുകൾ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സീതാ രാമം'(Sita Ramam). ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്.പ്രണയ നായകൻ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. കഥ മനോ​ഹരമായതിനാൽ നിരസിക്കാൻ തോന്നിയില്ല. എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദുൽഖർ പ്രതികരിച്ചിരുന്നു. എല്ലാ ദിവസവും ആക്ഷൻ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ വഴക്ക് കേൾക്കുന്നുണ്ടെന്നും ദുൽഖർ പറയുന്നു. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ദുൽഖറിന്റെ പ്രതികരണം.

23:30വാസ്തു: വീടിനും സ്ഥാപനങ്ങൾക്കും
02:05ബൗളർമാരെ അടിച്ചു പറത്തിയവർ; ബാറ്റിങ്ങിന്റെ നെടുന്തൂൺ ഇളക്കിയവർ, ലോകകപ്പിലെ മിടുക്കന്മാർ
23:06കർണ്ണാടകയിലെ വിജയത്തിനുശേഷമുള്ള പ്രതിപക്ഷ നീക്കങ്ങൾ എവിടെ എത്തും?
01:44ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം
13:11സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു
02:00'ദേവദൂതര്‍' DQ വേര്‍ഷന്‍; ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ്
24:52'മണ്ണാണ് ജീവൻ', സദ്​ഗുരു പറയുന്നു |Sadhguru Interview|Save Soil Movement
03:16Vijay Babu : വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കൊച്ചി കമ്മീഷണർ
01:53'യുക്രൈനിലെ സൈനികനടപടികള്‍ നിര്‍ത്തി റഷ്യ പിന്‍വാങ്ങണം'; പ്രമേയം അംഗീകരിച്ച് പൊതുസഭ
Read more