വാസ്തു: വീടിനും സ്ഥാപനങ്ങൾക്കും

താല്പര്യമുള്ളവർക്ക് വാസ്തു പഠിക്കാൻ കോഴ്സുകളും ഇദ്ദേഹം ഒരുക്കുന്നുണ്ട്. കൂടുതൽ അറിയാൻ  9744830888, 8547969788, 7034207999

Share this Video

വാസ്തു പ്രകാരം വീട് പണിയുന്നവരാണ് മലയാളികൾ അധികവും. എന്നാൽ പുതിയ ഒരു സംരംഭം തുടങ്ങുമ്പോഴും ജോലി ചെയ്യുന്ന ഇടങ്ങളിലും എല്ലാം വാസ്തു പ്രകാരം മാറ്റങ്ങൾ വരുത്തുന്നതിലൂടെ ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും ഉറപ്പാക്കാം എന്ന് സൗരാഷ്ട്ര സർവ്വകലാശാലയിൽ നിന്നും ഈ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ നിഷാന്ത് തോപ്പിൽ പറയുന്നു. താല്പര്യമുള്ളവർക്ക് വാസ്തു പഠിക്കാൻ കോഴ്സുകളും ഇദ്ദേഹം ഒരുക്കുന്നുണ്ട്. കൂടുതൽ അറിയാൻ 9744830888, 8547969788, 7034207999.

ഇന്നത്തെ സമ്പൂർണ ദിവസഫലം അറിയാം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

പരീക്ഷയിൽ മികച്ച വിജയം നേടും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചിലവഴിക്കും. ബന്ധുക്കളുമായി കലഹങ്ങൾക്ക് ഇടയുണ്ട്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രശസ്തി ആർജ്ജിക്കും. ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്താൻ കഴിയും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരി പഠനത്തിനു ചേരും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ എത്തിച്ചേരാൻ കഴിയും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. വീട് പുതുക്കി പണിയും. ബിസിനസ് ലാഭകരമായി മാറും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) 

സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ബിസിനസ്സിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അപകടം തരണം ചെയ്യും. ബന്ധുവിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും. സർക്കാർ ആനുകൂല്യം ലഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

വീട് മാറി താമസിക്കേണ്ടി വരാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കളൂടെ സഹായം ലഭിക്കും. പുതിയ വീട് വാങ്ങി താമസിക്കും. മനസമാധാനം നില നിൽക്കും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പല മാർഗങ്ങളിലൂടെ വരുമാനം ഉയരും.

Related Video