സ്ത്രീധനത്തിന്‍റെ ബാക്കി ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നതായി ഷീജയുടെ ബന്ധുക്കൾ
ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം. പണം ആവശ്യപ്പെട്ട് ഭർത്താവ് ജോബിഷും വീട്ടുകാരും നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ. ഭർതൃവീട്ടുകാരെ ഉടൻ ചോദ്യം ചെയ്യും.