Vijay Babu : വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കൊച്ചി കമ്മീഷണർ

Vijay Babu : വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കൊച്ചി കമ്മീഷണർ

Published : May 21, 2022, 02:02 PM IST

വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്

നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ (Rape Case) നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് (Vijay Babu) പൊലീസിൻ്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബലാത്സംഗക്കേസിൽ പ്രതിയായ നടനും നി‍ര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് . വീജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

23:30വാസ്തു: വീടിനും സ്ഥാപനങ്ങൾക്കും
02:05ബൗളർമാരെ അടിച്ചു പറത്തിയവർ; ബാറ്റിങ്ങിന്റെ നെടുന്തൂൺ ഇളക്കിയവർ, ലോകകപ്പിലെ മിടുക്കന്മാർ
23:06കർണ്ണാടകയിലെ വിജയത്തിനുശേഷമുള്ള പ്രതിപക്ഷ നീക്കങ്ങൾ എവിടെ എത്തും?
01:44ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം
13:11സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു
02:00'ദേവദൂതര്‍' DQ വേര്‍ഷന്‍; ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖറിന്റെ കിടിലന്‍ ഡാന്‍സ്
24:52'മണ്ണാണ് ജീവൻ', സദ്​ഗുരു പറയുന്നു |Sadhguru Interview|Save Soil Movement
03:16Vijay Babu : വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കൊച്ചി കമ്മീഷണർ
01:53'യുക്രൈനിലെ സൈനികനടപടികള്‍ നിര്‍ത്തി റഷ്യ പിന്‍വാങ്ങണം'; പ്രമേയം അംഗീകരിച്ച് പൊതുസഭ
Read more