ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച പെൺപുലി-റാണി ചിന്നമ്മ|സ്വാതന്ത്ര്യസ്പർശം|India@75

ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച പെൺപുലി-റാണി ചിന്നമ്മ|സ്വാതന്ത്ര്യസ്പർശം|India@75

Published : Jul 26, 2022, 10:07 AM IST

കമ്പനിപ്പടയെ അമ്പരപ്പിച്ചുകൊണ്ട് ചിന്നമ്മയുടെ സൈന്യം മുന്നേറി. കമ്പനി പടനായകൻ സർ ജോൺ താക്കറെയെ ചിന്നമ്മയുടെ സൈനികൻ  അമറ്റൂർ ബാലപ്പ വെടിവച്ചുകൊന്നു. രണ്ട് ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തപ്പോൾ ബ്രിട്ടൻ ഞെട്ടി.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി രക്തസാക്ഷിയായ ധീരയാണ് കിട്ടൂർ രാജ്യത്തെ റാണി ചിന്നമ്മ. ഇന്നത്തെ കർണാടകത്തിന്റെ വടക്ക് ഇന്നത്തെ ബല്‍ഗാവി ജില്ലയില്‍ ബെൽഗാമിനടുത്തുള്ള ചെറുഗ്രാമമായ കകാടി എന്ന ചെറുഗ്രാമത്തിലെ ലിംഗായത്ത് കുടുംബത്തിലായിരുന്നു 1778 ൽ ചിന്നമ്മയുടെ ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ കുതിരസവാരിയിലും വാൾപ്പയറ്റിലും അസ്ത്രവിദ്യയിലുമൊക്കെ ചിന്നമ്മ വൈദഗ്ധ്യം നേടി. സമീപത്തെ ദേസായി രാജകുമാരൻ മല്ല സർജയായിരുന്നു ചിന്നമ്മയുടെ ഭർത്താവ്. പക്ഷെ അകാലത്തിൽ തന്നെ ഭർത്താവിന്റെ  മരണമേല്പിച്ച ആഘാതത്തിൽ തളർന്നുപോയി ചിന്നമ്മ. എന്നാൽ ധീരയായ ചിന്നമ്മ വീണ്ടും ഉയിർത്തെഴുന്നേറ്റു.  

രാജ്യഭരണം ഏറ്റെടുത്തു. നേരിട്ടുള്ള പുരുഷ അനന്തരാവകാശികളില്ലാതെ പോകുന്ന നാട്ടുരാജ്യങ്ങൾ സ്വന്തമാക്കാനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ  കുപ്രസിദ്ധമായ ദത്തപഹാരനയത്തെ  ചിന്നമ്മ എതിർത്തു. കൗമാരപ്രായക്കാരനായ ദത്തുപുത്രൻ ശിവലിംഗപ്പയെ കിട്ടൂർ രാജാവായി ചിന്നമ്മ പ്രഖ്യാപിച്ചു. പക്ഷെ കമ്പനി ഇത് അംഗീകരിച്ചില്ല. 1824ൽ കമ്പനി സൈന്യം കിട്ടൂരിനെ ആക്രമിച്ചു. ചിന്നമ്മ തന്നെ കിട്ടൂരിന്റെ പട നയിച്ചു. കമ്പനിപ്പടയെ അമ്പരപ്പിച്ചുകൊണ്ട് ചിന്നമ്മയുടെ സൈന്യം മുന്നേറി. കമ്പനി പടനായകൻ സർ ജോൺ താക്കറെയെ ചിന്നമ്മയുടെ സൈനികൻ  അമറ്റൂർ ബാലപ്പ വെടിവച്ചുകൊന്നു. രണ്ട് ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തപ്പോൾ ബ്രിട്ടൻ ഞെട്ടി.  

ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കിയാൽ കിട്ടൂർ വിട്ടോളാമെന്ന് അവർ ചിന്നമ്മയ്ക്ക് വാക്ക് നൽകി. ചിന്നമ്മ അംഗീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ വിട്ടയച്ചു. പക്ഷെ കമ്പനിയുടേത് ചതിപ്രയോഗമായിരുന്നു. വീണ്ടും അവർ കിട്ടൂർ ആക്രമിച്ചു. തന്റെ സർവ്വസൈന്യാധിപനായ സംഗോളി രായണ്ണയുമായി ചേർന്ന് ചിന്നമ്മ പുലിയെപ്പോലെ പൊരുതി. പക്ഷെ അവസാന വിജയം കമ്പനിക്കായി. ചിന്നമ്മയെ കമ്പനി പിടിച്ച് ബെൽഗാമിലെ ബൈൽഹൊങ്കൽ കോട്ടയിൽ തടവിലിട്ടു. യുവരാജാവ് ശിവലിംഗപ്പയെയും തടവുകാരനാക്കി. 1829 ഫെബ്രുവരി 21നു ചിന്നമ്മ ഈ കോട്ടയ്ക്കുള്ളിൽ വീരചരമം പ്രാപിച്ചു.  സൈന്യാധിപൻ രായണ്ണ തൂക്കിക്കൊല്ലപ്പെട്ടു.

03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75
03:55 കാലത്തിനും മുന്നേ സഞ്ചരിച്ച മഹാപുരുഷന്‍; വൈകുണ്ഠസ്വാമി, സ്വാതന്ത്ര്യസ്പര്‍ശം|India@75
04:22 ഗണിതലോകം കീഴടക്കിയ പ്രതിഭാസം-ശ്രീനിവാസ രാമാനുജന്‍, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:37'ഇന്‍ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്-ഹസ്രത്ത് മൊഹാനി,സ്വാതന്ത്ര്യസ്പര്‍ശം|India@75
03:51ഹിന്ദു-മുസ്ലീം ഐക്യത്തിനായി രക്തസാക്ഷിയായ പത്രപ്രവർത്തകൻ-​ഗണേഷ് ശങ്കർ വിദ്യാർത്ഥി|സ്വാതന്ത്ര്യസ്പർശം|India@75
04:24കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75
02:46ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍- വാസ്‌കോ ഡാ ഗാമ, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:09ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത പോരാളി-അഷ്‌ഫാഖുള്ള ഖാൻ|സ്വാതന്ത്ര്യസ്പർശം|India@75
02:03കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75
3600:00ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ സന്യാസിമാരും ഫക്കീര്‍മാരും|സ്വാതന്ത്ര്യസ്പർശം|India@75