സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ്; 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

May 31, 2020, 5:56 PM IST

കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ രോഗമുക്തി നേടി.