ബരേ തൊപ്പി വേണമെന്ന് പൊലീസുകാര്‍, തരില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

Dec 15, 2019, 11:04 AM IST

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വയ്ക്കുന്ന തൊപ്പി സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ സിഐമാര്‍ക്കും നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശയെച്ചൊല്ലി കേരള പൊലീസില്‍ തൊപ്പിത്തര്‍ക്കം. നിലവില്‍ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ളവരാണ് നീല നിറത്തിലുള്ള ബരേ തൊപ്പി വയ്ക്കുന്നത്.