ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരായ വിലക്ക് നീക്കി, വിലക്കിനെതിരെ വ്യാപക പ്രതിഷേധം

Mar 7, 2020, 10:35 AM IST

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്നലെ രാത്രി 7.30ഓടെ ഏര്‍പ്പെടുത്തിയ വിലക്കാണ് രാത്രി 1.30ഓടെ നീക്കിയത്. ദില്ലിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ 1994ലെ കേബിള്‍ ടെലിവിഷന്‍ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു വിലക്ക്.