കോഴിക്കോട് ഖദീജയും അറുപതുവയസുള്ള മകളും മഴയെ ഭയന്ന് കഴിയുകയാണ്. പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ അവരുടെ മണ്‍വീട് കുതിര്‍ന്നു. ഏത് നിമിഷവും നിലംപൊത്തിയേക്കാം എന്ന അവസ്ഥയിലാണ് വീട്.