Kodiyeri Balakrishnan : നയരേഖ സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നെന്ന് കോടിയേരി

Published : Mar 02, 2022, 05:31 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസൃതം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല.''ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‍റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും'', എന്ന് കോടിയേരി.ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നാളെ ചർച്ച ചെയ്യാനിരിക്കുകയാണ്. പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കുന്നു. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം - കോടിയേരി പറയുന്നു.

03:29അങ്കമാലിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Angamaly
03:09അങ്കമാലി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Angamaly
04:46സംവരണം പേരിൽ മാത്രമോ; വികസനത്തിൽ മുൻഗണനയുണ്ടോ ? | ചേലക്കരക്കാർ പറയുന്നു | Chelakkara
04:09പിറവം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്? | Piravam
04:20പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
02:20കുന്നത്തുനാട് നിയോജക മണ്ഡലം നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ? | Kunnathunad | Assembly Election 2026
03:27പത്തനാപുരം നിയോജകമണ്ഡലത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
01:44കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
03:08പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade
02:03കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam
Read more