Work From Home : സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു

Web Desk   | Asianet News
Published : Feb 16, 2022, 07:14 PM ISTUpdated : Feb 16, 2022, 07:47 PM IST

കൊവിഡ് (Covid 19) വ്യാപനം കുറഞ്ഞ നിലയ്ക്ക് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം (Work From Home) നിർത്തലാക്കി. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ മുഴുവൻ തോതിൽ പ്രവർത്തിക്കാം. കൊവിഡ് കേസുകൾ കുറഞ്ഞ് സ്കൂളുകളടക്കം പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കെയാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയ സർക്കാർ ഉത്തരവ്. ഉത്തരവ് ഇന്നുതന്നെ പ്രാബല്യത്തിലായതിനാൽ നാളെ മുതലായിരിക്കും മുഴുവൻ സ്ഥാപനങ്ങളും പൂർണതോതിൽ സാധാരണ നിലയിലേക്ക് മടങ്ങുക. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച പണം സർക്കാർ തിരിച്ചുകൊടുക്കാത്തതോടെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. സിഎഫ്എൽടിസികൾ തുടങ്ങിയ പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ രണ്ട് തരംഗങ്ങളിലും ആരോഗ്യ വകുപ്പിന് തുണയായത് സംസ്ഥാനത്തെ വിവിധ സിഎഫ്എൽടിസികളും ഡിസിസികളുമായിരുന്നു. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ വേണമെന്ന സർക്കാർ നിർദേശത്തിന് പിന്നാലെ അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കിയത്. പലയിടത്തും സ്കൂളുകളും കോളേജുകളും സ്വാകാര്യ ഓഡിറ്റോറിയങ്ങളും സിഎഫിഎൽടിസികളാക്കി. 

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
നിലമ്പൂർ അങ്കത്തിൽ ആര് വാഴും? | Abgeoth Varghese | News Hour 25 May 2025