സ്പ്രിംക്ലറും ഫൈസറുമായി 2014 മുതല്‍ ഇടപാടുകള്‍, നല്‍കുന്നത് മരുന്ന് നിര്‍മാണത്തിനുള്ള ഡാറ്റ

Apr 20, 2020, 10:50 AM IST

സ്പ്രിംക്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മരുന്ന് നിര്‍മ്മാണത്തിനും വിപണനത്തിനുമുള്ള ഡാറ്റയാണ് സ്പ്രിംക്ലര്‍ ഫൈസറിന് നല്‍കുന്നത്. കൊവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് നിലവില്‍ ഫൈസര്‍.