കേരളത്തില്‍ പ്രളയസാധ്യത നിര്‍ണയിക്കാന്‍ നാലു കേന്ദ്രങ്ങള്‍ മാത്രം; റഡാര്‍ സ്‌റ്റേഷനും നടപ്പിലായില്ല

Aug 15, 2019, 2:47 PM IST

കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക് മഴമാപിനികള്‍ സ്ഥാപിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പായില്ല. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലായി ഒരു റഡാര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാനും ഐസ്ആര്‍ഒയോട് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലായിരുന്നെങ്കില്‍ ഇത്തവണ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും വിലയിരുത്തലുണ്ട്.