സ്ത്രീകളുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് യുഎഇ. ഏപ്രിൽ 15 മുതല്‍ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റം വരും. സ്ത്രീകൾക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരിക. രക്ഷിതാക്കളുടെ സമ്മതം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം. മാതാപിതാക്കൾ എതിർത്താലും പ്രായപൂർത്തിയായവർക്ക് ഇനി ഇഷ്മുള്ള വ്യക്തിയെ വിവാഹം കഴിക്കാനാകും. സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും.