ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ മലപ്പുറംകാരൻ വിപിൻ ദാസ് കടവത്തുപറമ്പിൽ ഐപിഎൽ ഫൈനൽ കാണാൻ അഹമ്മദാബാദിലേക്ക് പറക്കുകയാണ്. ദുബായിൽ സെയിൽസ് ജീവനക്കാരനായ വിപിൻ ദാസിന് ഫ്രാഞ്ചൈസ് ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരം കാണാൻ അവസരമൊരുക്കിയത് ബിഗ് ടിക്കറ്റ്.
ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ മലപ്പുറംകാരൻ വിപിൻ ദാസ് കടവത്തുപറമ്പിൽ ഐപിഎൽ ഫൈനൽ കാണാൻ അഹമ്മദാബാദിലേക്ക് പറക്കുകയാണ്. ദുബായിൽ സെയിൽസ് ജീവനക്കാരനായ വിപിൻ ദാസിന് ഫ്രാഞ്ചൈസ് ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരം കാണാൻ അവസരമൊരുക്കിയത് ബിഗ് ടിക്കറ്റ്. മലയാളി പ്രേക്ഷകർക്ക് വേണ്ടി ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിനൊപ്പം നടത്തിയ 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' പ്രത്യേക ഐപിഎൽ മത്സരത്തിലെ വിജയിച്ചത് വിപിൻ ദാസ് ആണ്. കലാശപ്പോരാട്ടത്തിൽ ഐപിഎല്ലിലെ രണ്ട് കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയത്തിൽ വിപിൻ ദാസും കാണും!