
സുസ്ഥിരത ചിന്താഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കുന്നത്
പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇ നല്‍കുന്ന ദീര്‍ഘകാല താമസാനുമതിയായ ബ്ലൂ റസിഡൻസി വിസ പ്രാബല്യത്തില്‍ വന്നു. വേൾഡ് ഗവൺമെന്‍റ് സമ്മിറ്റിലാണ് ഇതു സംബന്ധിച്ച പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്. രാജ്യത്തിനകത്തും പുറത്തും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ യുഎഇ സർക്കാർ കൊണ്ടുവന്നത്. സുസ്ഥിരത ചിന്താഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐസിപിയുടെ ഔദ്യോഗിക വിസ പ്ലാറ്റ്ഫോമായ smartservices.icp.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. യുഎഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം.