“1 ഡെസ്റ്റിനേഷൻ 2 എക്സ്പീരിയൻസുകൾ” എന്ന പുതുമയേറിയ സങ്കൽപ്പത്തിലാണ് ഈ സീസൺ എത്തുന്നത്. ഇന്ററാക്ടീവ് ഡൈനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയാണ് ആകർഷണങ്ങൾ.
ദുബായിലെ ഏറ്റവും മാന്ത്രികമായ അനുഭവം സമ്മാനിച്ച് ദുബായ് ഗാർഡൻ ഗ്ലോ സീസൺ 11 ആരംഭിച്ചു. “1 ഡെസ്റ്റിനേഷൻ 2 എക്സ്പീരിയൻസുകൾ” എന്ന പുതുമയേറിയ സങ്കൽപ്പത്തിലാണ് ഈ സീസൺ എത്തുന്നത്. ഇന്ററാക്ടീവ് ഡൈനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയാണ് ആകർഷണങ്ങൾ. സബീൽ പാർക്ക് ഗേറ്റ്-3-ൽ ഒരുക്കിയിട്ടുള്ള ദുബായ് ഗാർഡൻ ഗ്ലോയിലേക്ക് രാവിലെ 10 മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം.