മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്ന് പ്രവാസി മലയാളിയായ ദിപീഷ്

മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്ന് പ്രവാസി മലയാളിയായ ദിപീഷ്

Published : Mar 15, 2023, 06:38 PM ISTUpdated : Mar 15, 2023, 09:55 PM IST

മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹം മലയാളിക്ക്

മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000  ആണ് മലയാളിയായ ദിപീഷ് സ്വന്തമാക്കിയത്. ദുബായിൽ നടന്ന 119 - ാമത് ആഴ്ച്ച നറുക്കെടുപ്പിലാണ് പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായത്. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ - മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണ പോലെ ഇ - മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ - മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി. കഴിഞ്ഞ 14 വര്‍ഷമായി യു എ ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു എ ഇ തരുമെന്ന് ദിപീഷ് വിശ്വസിച്ചിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി. മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്നായിരുന്നു ദിപീഷ് പ്രതികരിച്ചത്.

"വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ കുടുംബത്തിന് നല്ലൊരു ഭാവി സമ്മാനിച്ചതിനും" - ദിപീഷ് പറഞ്ഞു.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുകയാണ്.

21:54ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
02:44അദ്‌ഭുത കാഴ്ചകളുമായി ദുബായ് ഗാർഡൻ ഗ്ലോ
23:16എന്താണ് 'ടെലി റോബോട്ടിക് സർജറി'? എങ്ങനെയാണ് അത് വിപ്ലവമാകുക; കാണാം ഗൾഫ് റൗണ്ടപ്പ്
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
13:03പണം കടം വാങ്ങിയും അവര്‍ ഷാര്‍ജയിലെത്തി; 101 പുസ്തകങ്ങളുമായി തിളങ്ങി പെണ്ണില്ലം
24:27പാട്ട്, നൃത്തം, ആഘോഷം; പ്രവാസികളുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സൗദി പൗരന്മാര്‍
03:00സ്വപ്നങ്ങൾ പങ്കുവെക്കുന്നത് അവയെ കൂടുതൽ ശക്തമാക്കുമെന്ന് Dear Big Ticket കാണിച്ചു തന്നു | Dear Big Ticket
02:42മകന്റെ പഠനത്തിനുള്ള വഴി തെളിഞ്ഞതിന്റെ സന്തോഷത്തിൽ വിനീത
03:21Dear Big Ticket Season 3-യി ഒരു വിജയിയായ അലെഹാന്ദ്രയ്ക്ക് അഭിനന്ദനങ്ങള്‍!
Read more