246ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

246ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

Published : Jul 12, 2022, 02:54 PM IST

246ാം സ്വാതന്ത്ര്യദിനം വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടി അമേരിക്ക. വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പരേഡുകളും വെടിക്കെട്ട് പ്രദർശനങ്ങളും അരങ്ങേറി. പ്രധാന നഗരങ്ങളിൽ നടന്ന പരിപാടികളിൽ പങ്കുചേർന്നത് പതിനായിരങ്ങളാണ്. കൊവിഡ് ഭീതി അകന്ന സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അമേരിക്കയിൽ നടക്കുന്നത്. 

 
246ാം സ്വാതന്ത്ര്യദിനം വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടി അമേരിക്ക. വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പരേഡുകളും വെടിക്കെട്ട് പ്രദർശനങ്ങളും അരങ്ങേറി. പ്രധാന നഗരങ്ങളിൽ നടന്ന പരിപാടികളിൽ പങ്കുചേർന്നത് പതിനായിരങ്ങളാണ്. കൊവിഡ് ഭീതി അകന്ന സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അമേരിക്കയിൽ നടക്കുന്നത്. 
പക്ഷേ ഇതിനിടയിലും ഇല്ലിനോയിലുണ്ടായ ദാരുണമായ വെടിവെയ്പ്പ് അമേരിക്കൻ ജനതയിൽ വേദനയായി അവശേഷിക്കുന്നുണ്ട്. അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റ വേളയിലാണ് രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം നടന്നത്. രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായിരുന്നു. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. ആറുമണിക്കൂര്‍ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി.  22 കാരനായ അക്രമി റോബർട്ട് ക്രീമോക്കാണ് പിടിയിലായത്. 
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തതായാണ് വിവരം.
വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി.  പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കായി വ്യാപക തെരച്ചിൽ നടന്നിരുന്നു.
സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ ജൂലൈ 4 പരേഡ് നിർത്തിവെച്ചു. എത്ര പേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ ആദ്യം പുറത്തുവന്നിരുന്നില്ല. ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കിയിരുന്നു.

മോദി സർക്കാർ മുട്ടുമടക്കിയോ? തോൽവിയുടെ തുടക്കമോ? ഇനി പ്രതിപക്ഷത്തിന്റെ ഊഴമോ?
ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുമോ?,കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ പൊളിഞ്ഞോ?
വിദ്യാർത്ഥി പ്രക്ഷോഭം ലക്ഷ്യം നേടുമോ? ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടി വരുമോ? | Vinu V John | News Hour
കേന്ദ്രസർക്കാരിന് കാല് ഇടറുന്നോ?
ദില്ലിയിൽ നടന്നത് 'രക്ഷാപ്രവർത്തന'മോ? | Vinu V John | News Hour 20 July 2026
22:42വിദേശ വിദ്യാർത്ഥികളുടെ വിസയിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം; കാണാം അമേരിക്ക ഈ ആഴ്ച
അർജന്റീന വീണ്ടും ഉദിച്ചുയരുമോ?; സ്പെയിൻ 2010 ലെ വിജയം ആവർത്തിക്കുമോ?
കൂട്ടപിരിച്ചുവിടൽ കൊടികുത്തി തടയുമോ?
വിമർശനം കേട്ടാൽ ഹാലിളകുന്ന 'മതമാണ്, മതമാണ് പ്രശ്നം'| Coverstory 18 July 2026
ഭരിക്കുന്നത് സതീശന്റെ മാത്രം സർക്കാരോ? KSUക്കാരുടെ ആക്ഷേപത്തിൽ കഴമ്പുണ്ടോ?
Read more