ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് ഇന്ത്യക്ക് നാണക്കേട്; തുറന്നടിച്ച് അഭിനവ് ബിന്ദ്ര

Published : Jul 01, 2022, 05:04 PM IST

 

വര്‍ധിക്കുന്ന ഉത്തേജകമരുന്ന് ഉപയോഗം, 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ തീരുമാനം; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ അഭിമാനതാരം അഭിനവ് ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിന്റെ സംവാദ് പരിപാടിയില്‍


 

തിരുവനന്തപുരം: ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് ഇന്ത്യക്ക് നാണക്കേടെന്ന് ഒളിംപിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര(Abhinav Bindra). 2026 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ തീരുമാനം തിരുത്താൻ ഒളിംപിക് അസോസിയേഷൻ കത്തയച്ചാൽ പോരെന്നും ബിന്ദ്ര വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പുതിയ പരിപാടിയായ സംവാദിൽ(Samvad) സംസാരിക്കുകയായിരുന്നു അഭിനവ് ബിന്ദ്ര.

ഒളിംപിക്സ് വ്യക്തിഗത മത്സരത്തിൽ ആദ്യമായി ഇന്ത്യ തലയുയർത്തി പോഡിയത്തിൽ നിന്നത് അഭിനവ് ബിന്ദ്രയിലൂടെയാണ്. ബീജിംഗിൽ 10 മീറ്റർ എയർറൈഫിളിലായിരുന്നു സ്വർണ നേട്ടം. ടോക്കിയോയിൽ നീരജിലൂടെ വീണ്ടും ചരിത്രം തിരുത്തിയ ഇന്ത്യ കൂടുതൽ പ്രതീക്ഷയോടെ പാരീസ് ലക്ഷ്യമിടുന്നു. എന്നാൽ അടിക്കടിയുണ്ടാകുന്ന ഉത്തേജക ആരോപണങ്ങളാണ് ഇപ്പോൾ ഇന്ത്യയുടെ തയ്യാറെടുപ്പിന് തിരിച്ചടിയാകുന്നത്. ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് നാണക്കേടാണെന്ന് അഭിനവ് ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2026 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയ തീരുമാനം തിരുത്താൻ നടപടികൾ കാര്യക്ഷമമല്ല.
ഷൂട്ടിംഗ് താരമായില്ലെങ്കിൽ അഭിഭാഷകനാകുമായിരുന്നെന്നും ഒളിംപിക് ചാംപ്യൻ മറുപടി നൽകി. ഐഒസിയുടെ അത്‍ലീറ്റ്സ് കമ്മീഷൻ അംഗം കൂടിയാണ് അഭിനവ് ബിന്ദ്ര.

 

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
04:01നീറ്റലായി ജോട്ട, പൂർണതയിലെത്താത്തൊരു കളിജീവിതം
04:18വിയര്‍ക്കുന്ന ചാമ്പ്യൻ! വിംബിള്‍ഡണ്‍ നിലനിർത്തുമോ അല്‍ക്കാരസ്?