വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജും കിങ്ങ് ഓഫ് കൊത്തയിൽ ദുൽഖർ സൽമാനുമാണ് തനിക്ക് പെർഫോം ചെയ്യാനുള്ള സ്കോപ്പ് തന്നതെന്നും തൻ്റെ ഡയലോഗിന് റിയാക്ഷൻ പോലും തരാതെ മാറി നിന്ന നടൻമാരുള്ള സിനിമാലോകത്ത് തുടരാൻ താല്പര്യമില്ലെന്നും സിനിമയിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷമ്മി തിലകൻ. സിനിമാലോകത്ത് നിന്ന് നേരിടുന്ന അവഗണകളെ പറ്റി പ്രമോദ് വെളിയനാടും എഷ്യനെറ്റ് ന്യൂസ് ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസ് തുറക്കുന്നു.