
ആരാധകർക്കിടയിലും തമിഴ്നാട് രാഷ്ട്രീയ വിവാദങ്ങളിലും ഇൻസ്റ്റഗ്രാമിലുമടക്കം ഏറ്റവും വലിയ ചർച്ചാ വിഷയമാണ് നിലവിൽ ചലച്ചിത്ര നടിയായ തൃഷാ കൃഷ്ണൻ. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിരയിൽ തുടരുന്ന പ്രിയ നടി ത്രിഷയുടെ ആസ്തിയും ജീവിതശൈലിയും വീണ്ടും ചർച്ചകളിൽ നിറയുന്നു. തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗങ്ങളിലെ ഏറ്റവും ജനപ്രിയയായ, പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ത്രിഷയ്ക്ക് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.