
ചൈന-നേപ്പാൾ അതിർത്തിയിൽ വീണ്ടും പ്രളയ-മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട ഭീമൻ താൽക്കാലിക തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അതിർത്തി മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരികികുകയാണ്.