
അമേരിക്കയിൽ ജന്മാവകാശ പൗരത്വവും (Birthright Citizenship) 'ബർത്ത് ടൂറിസവും' തടയാൻ പുതിയ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ട്രംപിന്റെ മുൻ ശ്രമം യു.എസ് സുപ്രീം കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്.