അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്ക സൃഷ്ടിച്ചുകൊണ്ട് പശ്ചിമേഷ്യൻ യുദ്ധസമാന സാഹചര്യം സമുദ്ര പാതകളെയും ആഗോള വിപണിയെയും കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഇറാനും അമേരിക്കയും താൽക്കാലികമായി സൈനിക നടപടികൾ നിർത്തിവെച്ച് മധ്യസ്ഥ ചർച്ചകളിലേക്ക് മടങ്ങിയെങ്കിലും, മേഖലയിൽ പിരിമുറുക്കത്തിന് ഒട്ടും കുറവില്ല.