
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല, എങ്കിലും 2027 ഐപിഎല്‍ സീസണില്‍ രോഹിത് മുംബൈയെ നയിക്കുമെന്നാണ് സൂചനകള്‍. പ്രായത്തെയോ രോഹിതെന്ന നായകന്റെ എബിലിറ്റികളെയോ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, രോഹിതിനെ നായകനാക്കുക എന്ന തീരുമാനം ഉചിതമാണോ? പ്രത്യേകിച്ചും ഏകദിന ലോകകപ്പ് എന്ന ലക്ഷ്യം മുന്നില്‍ നില്‍ക്കെ.