ആദ്യം ഗൗരവം, പിന്നെ നിറപുഞ്ചിരി; സോഷ്യൽ മീഡിയയുടെ മനം കവർന്ന മനോഹരമായ വീഡിയോ, കമന്‍റുകളുമായി നെറ്റിസൺസ്

Published : Jul 28, 2026, 12:05 PM IST
bmw viral video

Synopsis

മകൻ വാങ്ങിയ പുതിയ ബിഎംഡബ്ല്യു ആഡംബര കാർ കണ്ട് സന്തോഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാറിന്‍റെ ഫീച്ചറുകൾ മകൻ വിശദീകരിക്കുമ്പോൾ അത്ഭുതത്തിൽ നിന്ന് പുഞ്ചിരിയിലേക്ക് മാറുന്ന അമ്മയുടെ ഭാവങ്ങൾ നെറ്റിസൺസിന്റെ ഹൃദയം കവർന്നു. ഈ വിലമതിക്കാനാവാത്ത നിമിഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് പങ്കുവെച്ചത്.

കൗതുകമുണർത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏപ്പോഴും തരംഗമാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ മനംകവർന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മകൻ പുതിയ ബിഎംഡബ്ല്യു ആഡംബര കാർ വാങ്ങിയപ്പോൾ അതിലിരിക്കുന്ന അമ്മയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. കാറിന്റെ സ്റ്റിയറിംഗിന് മുന്നിലിരുന്ന് അത്ഭുതത്തോടും അതോടൊപ്പം അതിയായ സന്തോഷത്തോടും കൂടി വാഹനം കണ്ടുനോക്കുന്ന അമ്മയുടെ ഭാവങ്ങളാണ് വീഡിയോയിലുള്ളത്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് ഈ മനോഹരമായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അമ്മയ്ക്ക്, വീഡിയോ ചിത്രീകരിക്കുന്ന മകൻ സന്തോഷത്തോടെ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ അത്ഭുതത്തോടെയും അല്പം ഗൗരവത്തോടെയുമാണ് അമ്മ കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ച് ഓരോ ഫീച്ചറുകളും ശ്രദ്ധിക്കുന്നത്. എന്നാൽ മകൻ ഓരോന്നായി വിശദീകരിച്ചു കൊടുക്കുമ്പോൾ അമ്മയുടെ ഗൗരവം നിറപുഞ്ചിരിയിലേക്ക് വഴിമാറുന്നു.

മകന്റെ വലിയൊരു നേട്ടത്തിൽ അഭിമാനം കൊള്ളുന്ന ആ അമ്മയുടെ ഭാവങ്ങളാണ് നെറ്റിസൺസിന്റെ മനം കവരുന്നത്. 'അമ്മയെ പുതിയ ബിഎംഡബ്ല്യു കാണിക്കുമ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഈ ഭാവങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മകനും കുറിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ നിമിഷങ്ങൾക്കകമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സ്വന്തം നേട്ടങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കുമ്പോഴാണ് അതിന് പൂർണത ലഭിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തു.

‘ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം', 'ജീവിതത്തിൽ താങ്കൾ ജയിച്ചിരിക്കുന്നു’, ‘ഒരു ദിവസം ഞാനും ഇതുപോലെ എന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കും’ എന്നിങ്ങനെ വൈകാരികമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു, ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ
'പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല'; യാത്രക്കിടെ വിമാനത്തിനുള്ളിൽ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ