'സംസ്ഥാന സർക്കാർ യുഡിഎഫ് എംപിമാരെ അവഗണിച്ചു': ബെന്നി ബെഹ്‍നാൻ

Published : Jul 04, 2019, 08:44 PM IST
'സംസ്ഥാന സർക്കാർ യുഡിഎഫ് എംപിമാരെ അവഗണിച്ചു': ബെന്നി ബെഹ്‍നാൻ

Synopsis

സാധാരണ ബജറ്റിന് മുമ്പ് സംസ്ഥാന സർക്കാർ എല്ലാ എംപിമാരുടെയും യോഗം വിളിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഒരു ഇ മെയിൽ പോലും അയച്ചില്ലെന്നും ബെന്നി ബെഹ്‍നാൻ

ദില്ലി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചാലക്കുടി എംപി ബെന്നി ബെഹ്‍നാൻ. ബജറ്റിന് മുമ്പായി ഒരു യോഗം പോലും വിളിച്ച് ചേർക്കാത്ത സംസ്ഥാന സർക്കാർ യുഡിഎഫ് എംപിമാരെ അവഗണിച്ചെന്ന് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

"കേരളത്തിന്‍റെ പൊതു ആവശ്യങ്ങൾ തന്നെയാണ് യുഡിഎഫ് എംപിമ‌ാരും ഉന്നയിക്കുന്നതെന്നും എന്നാൽ അവരെ ടെലിഫോണിലെങ്കിലും വിളിച്ച് ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഇത് പ്രതിഷേധാർഹമാണ്" ബെന്നി ബെഹ്‍നാൻ ദില്ലിയിൽ പറഞ്ഞു. 

സാധാരണ ബജറ്റിന് മുമ്പ് സംസ്ഥാന സർക്കാർ എല്ലാ എംപിമാരുടെയും യോഗം വിളിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഒരു ഇ മെയിൽ പോലും അയച്ചില്ലെന്നും എം പി പറഞ്ഞു. കേരളത്തിലെ എൽഡിഎഫിന്‍റെ  പരാജയത്തിന്‍റെ ഭാഗമാണോയിതെന്ന് സംശയിക്കേണ്ടി വരുമെന്നും ബെന്നി ബെഹ്‍നാൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ചരിത്രത്തിലേക്ക് ചന്ദ്രയാൻ 2; നാളെ ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും
കശ്മീരിലേക്ക് വീണ്ടും സൈനികരെ വിന്യസിച്ചു; പുതുതായി വിന്യസിച്ചത് 25,000 സൈനികരെ