ശാസ്ത്രം വിട്ടൊരു കളിയില്ല! ചോദ്യം ചോദിക്കാനും ശാസ്ത്രീയമായി ഉത്തരം കണ്ടെത്താനും കുട്ടികൾക്ക് ശില്പശാലയുമായി 'അഗോറ '26'

Published : Nov 22, 2026, 10:37 AM IST
Science Workshop for children Agora '26

Synopsis

പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ ശാസ്ത്ര ശിൽപശാല സംഘടിപ്പിക്കുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നവംബർ 28, 29 തീയതികളിലാണ് ഈ ശിൽപശാല നടക്കുന്നത്. പരിമിതമായ സീറ്റുകൾ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക.

നമ്മൾ ഇന്ന് കാലുറപ്പിച്ച് നിൽക്കുന്ന ഈ പ്രപഞ്ചത്തിന് എത്ര വയസായി? ആയിരക്കണക്കിന് വർഷം? ലക്ഷക്കണക്കിന്? കുട്ടിക്കാലത്ത് നമ്മുടെ ഉള്ളിലുണ്ടായിരുന്ന ചോദ്യങ്ങൾ... ഇന്നും കുട്ടികൾ പരസ്പരം ചോദിക്കുന്നവ. അങ്ങനെയെങ്കിൽ പ്രപഞ്ചത്തിന്‍റെ പഴക്കമടക്കുമുള്ള ചോദ്യങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞാൽ? ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വന്തം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞാൽ? അങ്ങനെയെങ്കിൽ അത് കുട്ടികളുടെ വളർച്ചയെ എന്തുമാത്രം ഗുണകരമായിത്തീരുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ കുട്ടികൾക്കുണ്ടാകുന്ന പ്രപഞ്ചത്തെ കുറിച്ച്, ജീവജാലങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഈ പ്രകൃതിയെ തന്നെ നിരീക്ഷിച്ച് ഉത്തരം തേടാൻ കുട്ടികൾക്ക് അവസരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ ശാസ്ത്ര ശിൽപശാല സംഘടിപ്പിക്കുന്നു. ഈ ശാസ്ത്ര ശില്പശാല തീർത്തും സൗജന്യമാണ്. പരിമിതമായ സീറ്റുകൾ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക.

5 മുതൽ 10 -ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നവംബർ 28, 29 തീയതികളിലാണ് മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് സെഷനുകൾ. നീണ്ട പ്രഭാഷണങ്ങൾക്ക് പകരം കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രപഞ്ചത്തിന് ഏകദേശം 1,380 കോടി വർഷം പഴക്കമുണ്ടെന്ന കണ്ടെത്തലിലേക്ക് ശാസ്ത്രം എത്തിയത് എങ്ങനെയെന്നും കുട്ടികൾക്ക് ലളിതമായി പരിചയപ്പെടുത്തും. നിരീക്ഷിക്കുക, ചോദ്യം ചോദിക്കുക, പ്രവചിക്കുക, പരീക്ഷിക്കുക, നിഗമനത്തിലെത്തുക എന്നീ ശാസ്ത്രീയ രീതികൾ പരിശീലിക്കാനും ഈ ശില്പശാലയിൽ കുട്ടികൾക്ക് അവസരമുണ്ടാകും.

എട്ട് ടീമുകൾ, 40 കുട്ടികൾ

പ്രകൃതിയിലെ ഇലകൾ, വിത്തുകൾ, ഉറുമ്പുകൾ, മണ്ണ്, കല്ലുകൾ എന്നിവ നിരീക്ഷിച്ച് തെളിവുകൾ ശേഖരിക്കുന്നതാണ് പ്രധാന പ്രവർത്തനം. എട്ട് ടീമുകളായി തിരിയുന്ന 40 കുട്ടികൾക്കും ഓരോ പ്രവർത്തനത്തിലും പങ്കാളിത്തമുണ്ടായിരിക്കും. ശാസ്ത്രീയ രീതിയെ പരിചയപ്പെടുത്താൻ ചോദ്യോത്തരങ്ങളും ശാസ്ത്രജ്ഞരുടെ ജീവിതത്തിലെ സംഭവങ്ങളും ഉൾപ്പെടുത്തും. 1,380 കോടി വർഷത്തെ പ്രപഞ്ചചരിത്രം ഒരു വർഷത്തെ കലണ്ടറിലേക്ക് ചുരുക്കുന്ന കളിയും ഈ ശില്പശാലയുടെ ഭാഗമാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അഗോറയിൽ ശാസ്ത്രം വിട്ടൊരു കളിയില്ല!

കടലാസ്, നാണയങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചുള്ള ചെറിയ ശാസ്ത്രകളികളും പരീക്ഷണങ്ങളും നടക്കും. വാട്‌സ്ആപ്പ് സന്ദേശങ്ങളിലെയും പരിചിതമായ അവകാശവാദങ്ങളിലെയും ശരിതെറ്റുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്ന 'Ask for Evidence' പ്രവർത്തനവും ശിൽപശാലയിലുണ്ട്. ഓരോ കുട്ടിയും ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം എഴുതുന്നതോടെ 'Question Tree'യും രൂപപ്പെടും.

മൂന്ന് മണിക്കൂറിന്‍റെ രണ്ട് സെഷനുകൾ

ഇരുസെഷനുകളും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയാണ്. ക്ലാസ് മുറി, പ്രൊജക്ടർ, ശബ്ദസംവിധാനം, ചാർട്ട് പേപ്പറുകൾ, കുടിവെള്ളം, ചെറിയ ഔട്ട്ഡോർ ഇടം, ഓരോ സെഷനും സുരക്ഷാ ചുമതലയുള്ള ഒരാൾ എന്നിവയുണ്ടായിരിക്കും. ശാസ്ത്രപ്രചാരണത്തിലും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന അരുണ്‍ രവിയാണ് റിസോഴ്‌സ് പേഴ്‌സൺ. ശാസ്ത്രം, നിർമിതബുദ്ധി, കല എന്നീ വിഷയങ്ങളിൽ അരുൺ രവി ആറ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഐടി, മാനേജ്‌മെന്‍റ് കൺസൾട്ടിങ്, പരിശീലനം എന്നീ മേഖലകളിൽ 23 വർഷത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം നിലവിൽ Enxcl Business Solutions -ന്‍റെ സി.ഇ.ഒയാണ്.

PREV
Read more Articles on
click me!

Recommended Stories

തീക്ഷ്ണമായ എഴുത്ത്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ; മീന കന്ദസാമിയുമായി സംവദിക്കാം 'അഗോറ'യിൽ
‘ജീവിക്കുന്ന ഫോസിലിന്റെ’ കാവൽക്കാരി; ‘ഗ്രീൻ ഓസ്കാർ’ തിളക്കവുമായി ഡോ. ബർഖ സുബ്ബ ഏഷ്യാനെറ്റ് ന്യൂസ് അഗോറയിലേക്ക്!