"കാർഷിക മാസികകളുടെ മുഖചിത്രമാകേണ്ടത് സിനിമാ താരങ്ങളല്ല, മണ്ണിൽ പണിയെടുക്കുന്ന കർഷകർ"; ശ്രദ്ധേയമായി അഗോറ 26 ചർച്ച

Published : Nov 27, 2026, 08:09 PM IST
Dr Usha C Thomas, Santhosh Kumar S, Sujith SP, Vani V

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച അ​ഗോറ 26 പരിപാടിയിൽ കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള നൂതന കൃഷിരീതികളെക്കുറിച്ച് വിദഗ്ധർ ചർച്ച ചെയ്തു. അഗ്രിടെക്, ഹൈഡ്രോപോണിക്സ്, സംയോജിത കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ കാർഷിക മേഖലയെ എങ്ങനെ സുസ്ഥിരമാക്കാമെന്ന് പാനൽ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത കൃഷിരീതികളിലെ പ്രതിസന്ധികളും മറികടക്കാൻ നൂതന സാങ്കേതികവിദ്യകൾ (Agri-Tech) അനിവാര്യമായി മാറുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അ​ഗോറ 26 എന്ന പരിപാടിയിൽ കൃഷിയുടെ പുതിയ വഴികൾ എന്ന സെക്ഷനിൽ ഡോ. ഉഷ സി തോമസ്, സന്തോഷ് കുമാർ എസ്, സുജിത് എസ്പി എന്നിവനർ സംസാരിച്ചു. വാണി. വി മോഡറേറ്ററായിരുന്നു.

പ്രവചനാതീതമായ മഴയും, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവും (1.1 ഡിഗ്രി സെൽഷ്യസ് വരെ), ഇടയ്ക്കിടെയുള്ള വരൾച്ചയും കാർഷിക മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഡോ. ഉഷ സി തോമസ് പറഞ്ഞു.

പരമ്പരാഗത കൃഷിയിൽ നിന്ന് മാറി ഹൈഡ്രോപോണിക്സ് (Hydroponics), ഓപ്പൺ പ്രിസിഷൻ ഫാമിംഗ് (Open Precision Farming), പോളിഹൗസ് കൃഷി എന്നിവയിലേക്ക് കർഷകർ തിരിയുകയാണ്. ഇസ്രായേൽ മാതൃകയിലുള്ള കൃഷിരീതികൾ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവ് നേടാൻ സഹായിക്കുന്നുവെന്ന് സുജിത് എസ്പി സെക്ഷനിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും, ഓട്ടോമേറ്റഡ് സെൻസറുകളും, മൊബൈൽ ആപ്പുകളും ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കൃഷിയിടങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്ന് സന്തോഷ് കുമാർ എസ് പറഞ്ഞു.

നബാർഡിന്റെ (NABARD) സഹായത്തോടെ കേരള കാർഷിക സർവകലാശാലയിൽ നടപ്പിലാക്കുന്ന 'കെ-അഗ്രിടെക് ലോഞ്ച് പാഡ്' (K-Agritech Launchpad) പോലുള്ള പദ്ധതികൾ കാർഷിക സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷനുകൾക്കും വലിയ പിന്തുണ നൽകുന്നുണ്ടെന്ന് ഡോ. ഉഷ സി തോമസ് വ്യക്തമാക്കി. വിളനഷ്ടം കുറയ്ക്കുന്നതിനായി പച്ചക്കറി കൃഷിക്കൊപ്പം കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യകൃഷി എന്നിവ സംയോജിപ്പിച്ചുള്ള (Integrated Farming) രീതികൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

സാങ്കേതികവിദ്യകൾ കൃഷിയെ എളുപ്പമാക്കുമെങ്കിലും, കർഷകന്റെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഉൽപ്പന്നങ്ങൾക്ക് ന്യായവിലയും സ്ഥിരമായ വിപണിയും (Fixed Rate Market) ഉറപ്പാക്കണം.

കാർഷിക വിളകൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും അവയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ (Value-added products) നിർമ്മിക്കുന്നതിനുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം എന്ന പരിപാടിയിൽ പങ്കെടുത്ത വിദ​ഗ്ധർ പ്രതികരിച്ചു.

കൃഷിയെ കേവലം ഒരു തൊഴിലായി കാണാതെ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു സംരംഭകത്വമായി (Agri-preneurship) കണ്ട് പുതുതലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കണം. ശാസ്ത്രീയമായ അറിവുകളും, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യകളും, കർഷകന്റെ അധ്വാനവും ഒരുമിക്കുമ്പോൾ മാത്രമേ കാർഷിക മേഖലയ്ക്ക് സുസ്ഥിരമായ വളർച്ച കൈവരിക്കാൻ സാധിക്കൂ എന്ന നി​ഗമനത്തിലാണ് ചർച്ച എത്തിയത്.

കാർഷിക മാസികകളിൽ പോലും ചലച്ചിത്ര താരങ്ങളും മോഡലുകളുമാണ് മുഖചിത്രമായി വരുന്നത്. ഇതിനു പകരം കൃഷിയിടങ്ങളിൽ പണിചെയ്യുന്ന കർഷകരുടെ മുഖങ്ങളാണ് വരേണ്ടതെന്നും ചർച്ചയിൽ സംസാരിക്കവെ സുജിത് എസ്പി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'നടേണ്ടത് ഒരു മരമല്ല, കാട്'; വൈപ്പിനിൽ നിന്നും അതിജീവനത്തിന്‍റെ പ്രകൃതി പാഠങ്ങളുമായി 'വിത്ത് ഗുണം'
'എഐക്കുള്ളത് മനുഷ്യന്റെ അനുഭവത്തെ കുറിച്ചുള്ള ഡാറ്റ മാത്രം'; എന്താണ് സിനിമയുടെ ഭാവി?