'ഇൻസ്റ്റാഗ്രാമം' വെബ് സീരിസ് നീ സ്ട്രീം വഴി എത്തുന്നു

Web Desk   | Asianet News
Published : Feb 15, 2021, 08:57 PM IST
'ഇൻസ്റ്റാഗ്രാമം' വെബ് സീരിസ് നീ സ്ട്രീം വഴി എത്തുന്നു

Synopsis

'ഇൻസ്റ്റാഗ്രാമത്തില്‍' അണ്ടിപ്പാറയും അവിടുത്തെ ജനങ്ങളും അവരുടെ രസകരമായ ജീവിതങ്ങളും അവതരിപ്പിക്കപ്പെടുന്നത്. 

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്സീരീസ് ഇൻസ്റ്റാഗ്രാമം റീലീസിനൊരുങ്ങുന്നു. ബിടെക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മൃദുൽ നായരാണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമായ നീ സ്ട്രീം  വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. 

'ഇൻസ്റ്റാഗ്രാമത്തില്‍' അണ്ടിപ്പാറയും അവിടുത്തെ ജനങ്ങളും അവരുടെ രസകരമായ ജീവിതങ്ങളും അവതരിപ്പിക്കപ്പെടുന്നത്. ദീപക് പരമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ് സുധി, സാബുമോൻ, അലന്സിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്നു.

സീരിസില്‍ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. സംവിധായകൻ പെൺവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സീരീസിന്. നിർമ്മാണം: ഡോ: ലീന എസ്.

PREV
click me!

Recommended Stories

സ്‌പെഷ്യൽ ഓപ്‌സ് 2 റിലീസ് മാറ്റിവച്ചു; പുതിയ തീയതി പ്രഖ്യാപിച്ചു
പഞ്ചായത്ത് സീസൺ 4 വൻ വിജയം; ഔദ്യോഗിക പ്രഖ്യാപനമായി അഞ്ചാം സീസൺ വരുന്നു