പഞ്ചായത്ത് സീസൺ 4: 'ഫുലേരയില്‍ തെരഞ്ഞെടുപ്പ് ചൂട്' പുതിയ സീസണ്‍ ആരംഭിച്ചു

Published : Jun 24, 2025, 11:29 AM IST
ott releases this week panchayat season 4 mistry to raid 2 know all about movie and web series

Synopsis

ആമസോണ്‍ പ്രൈം വീഡിയോയില്‍ പഞ്ചായത്ത് സീസണ്‍ 4 സ്ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 24 മുതല്‍ ലഭ്യമായ പുതിയ സീസണില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം.

മുംബൈ: ആമസോണ്‍ പ്രൈം വീഡിയോയുടെ ജനപ്രിയ പരമ്പര പഞ്ചായത്ത് സീസണ്‍ 4 സ്ട്രീംഗ് ആരംഭിച്ചു. വളരെയധികം ഫാന്‍ ഫോളോയിംഗുള്ള ഷോയുടെ നാലാം സീസൺ ജൂണ്‍ 24 മുതലാണ് ആമസോണ്‍ പ്രൈം വീഡിയോസില്‍ എത്തിയത്. ടിവിഎഫ് ആണ് ഈ പരമ്പര നിര്‍മ്മിക്കുന്നത്.

2020 ഏപ്രിൽ 3 നാണ് പ്രൈം വീഡിയോയിൽ ഈ ഷോ ആരംഭിച്ചത്. നാലാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചാണ് അഞ്ചാം വാർഷത്തില്‍ സീരിസിന്‍റെ നാലാം സീസണ്‍ എത്തിയിരിക്കുന്നത്.

പഞ്ചായത്ത് സീസൺ 4ല്‍ ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ചന്ദൻ റോയ്, സാൻവിക, ഫൈസൽ മാലിക്, ദുർഗേഷ് കുമാർ, സുനിത രാജ്വാർ, പങ്കജ് ഝാ തുടങ്ങിയവരാണ് അഭിനേതാക്കള്‍. പഞ്ചായത്ത് സീസൺ 3 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്.

പഞ്ചായത്ത് ആമസോണ്‍ പ്രൈമിലെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നാണ്. ഉത്തർപ്രദേശിലെ ഫുലേര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി പഞ്ചായത്ത് സെക്രട്ടറിയായി ചേരുന്നിടത്താണ് കഥ ആരംഭിക്കുന്നത്.

ഇത്തവണ ഈ പഞ്ചായത്തിലെ തെരഞ്ഞെടുപ്പാണ് വിഷയം. "ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ശക്തമായ പോരാട്ടം ആയതോടെ പ്രധാനും ഭൂഷണും തമ്മില്‍ മൂർച്ചയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി എന്ന നിലയില്‍ അഭിഷേക് തന്റെ നിഷ്പക്ഷത ഉപേക്ഷിക്കുമ്പോൾ, അദ്ദേഹത്തിന്റെയും പ്രധാന്‍റെയും ഭാവി തുലാസിലാകുന്നു" എന്നാണ് പ്രൈം വീഡിയോ പ്രസിദ്ധീകരിച്ച സിനോപ്സില്‍ പറയുന്നത്.

പഞ്ചായത്ത് 4 നിർമ്മിക്കുന്നത് ദി വൈറൽ ഫീവർ ആണ്, ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറുമാണ് ഇതിന്‍റെ ക്രിയേറ്റേര്‍സ്. ദീപക് കുമാർ മിശ്രയും അക്ഷത് വിജയവർഗിയയുമാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്‌പെഷ്യൽ ഓപ്‌സ് 2 റിലീസ് മാറ്റിവച്ചു; പുതിയ തീയതി പ്രഖ്യാപിച്ചു
പഞ്ചായത്ത് സീസൺ 4 വൻ വിജയം; ഔദ്യോഗിക പ്രഖ്യാപനമായി അഞ്ചാം സീസൺ വരുന്നു