അവിശ്വസനീയം; ബാം​ഗ്ലൂർ എയർപോർട്ടിൽ 10 മിനിറ്റ്, 111 മാച്ച്, ഡേറ്റിം​ഗ് ആപ്പ് അനുഭവം പങ്കിട്ട് യുവാവ്

Published : Mar 03, 2025, 08:01 PM IST
അവിശ്വസനീയം; ബാം​ഗ്ലൂർ എയർപോർട്ടിൽ 10 മിനിറ്റ്, 111 മാച്ച്, ഡേറ്റിം​ഗ് ആപ്പ് അനുഭവം പങ്കിട്ട് യുവാവ്

Synopsis

ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിലധികം പേർ പോസ്റ്റ് കാണുകയും നിരവധിപ്പേർ അതിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മിക്കവർക്കും ഇത് വിശ്വസിക്കുക തന്നെ വലിയ പ്രയാസമായിരുന്നു. 

ബെംഗളൂരു എയർപോർട്ടിൽ ഒരു ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് വെറും 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ 111 മാച്ച് തനിക്കുണ്ടായി എന്ന് യുവാവ്. എക്സിലാണ് (ട്വിറ്റർ) അങ്കിത് എന്ന യൂസർ തനിക്ക് നൂറിലധികം മാച്ചുകൾ ലഭിച്ചു എന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചത്. 

ടിൻഡറിനോടും ബംബിളിനോടും ഒക്കെ സാമ്യമുള്ള ഒരു ഡേറ്റിം​ഗ് ആപ്പാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. അതിൽ യുവർ‌ മാച്ചസ് എന്നതിൽ 111 എന്ന് കാണാം. ഇമോജികൾ വച്ചുകൊണ്ട് സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ‌ ഇയാൾ മറച്ചിട്ടുണ്ട്. ബാം​ഗ്ലൂർ എയർപോർട്ടിൽ 10 മിനിറ്റ് നേരത്തെ സ്വൈപ്പിം​ഗ് മാത്രം മതി എന്നാണ് ഇയാൾ‌ സ്ക്രീൻഷോട്ടിനോടൊപ്പം കുറിച്ചിരിക്കുന്നത്. 

ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിലധികം പേർ പോസ്റ്റ് കാണുകയും നിരവധിപ്പേർ അതിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മിക്കവർക്കും ഇത് വിശ്വസിക്കുക തന്നെ വലിയ പ്രയാസമായിരുന്നു. 

'എനിക്ക് നിങ്ങളുടെ പ്രൊഫൈൽ കാണണം' എന്നായിരുന്നു ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്. അതിന് അങ്കിത് നൽകിയ മറുപടി 'നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലല്ല, മറിച്ച് നിങ്ങൾ എന്തുപോലെ കാണപ്പെടുന്നു എന്നതാണ് കാര്യം. 5'9" ആണ് എന്റെ ഉയരം, അത്ര സുന്ദരനുമല്ല' എന്നായിരുന്നു. 

പിന്നീട് മറ്റൊരു പോസ്റ്റിൽ ഡേറ്റിം​ഗ് ആപ്പിൽ ഇഷ്ടം പോലെ മാച്ച് വരുന്നതിനായി ഉള്ള ചില ടിപ്സും അങ്കിത് പങ്ക് വയ്ക്കുന്നുണ്ട്. പ്രീമിയം വാങ്ങുക, കുതിരകളുടെ കൂടെയുള്ള ചിത്രങ്ങൾ നല്ലതാണ്, ഡാർക്ക് പടങ്ങളിടാതെ ലൈറ്റിലുള്ള പടങ്ങളിടുക, ബാം​ഗ്ലൂരിലുള്ള ആളാണ് എങ്കിൽ യൂറോപ്പിൽ നിൽക്കുന്നതിന്റെയും യൂറോപ്പിൽ ഉള്ളയാളാണ് എങ്കിൽ ബാം​ഗ്ലൂരിൽ നിൽക്കുന്നതിന്റെയും പടങ്ങളിടുക, ബയോ അവസാനവും പ്രൊഫഷനും കോളേജും ആദ്യവും വരുന്ന പോലെ സെറ്റ് ചെയ്യുക തുടങ്ങിയ ടിപ്സാണ് അങ്കിത് പങ്കുവച്ചത്. 

ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ്; കണ്ണും മനസും നിറഞ്ഞ് ദമ്പതികള്‍, അപരിചിതനായ യുവാവേ നന്ദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ