പുണ്യം ചെയ്യണം ഇങ്ങനൊരു കൊച്ചുമോളെ കിട്ടാൻ, 3 വർഷം പണം കൂട്ടിവച്ച് 10 വയസ്സുകാരി മുത്തശ്ശന് നൽകിയ സമ്മാനം

Published : Feb 21, 2024, 10:47 AM IST
പുണ്യം ചെയ്യണം ഇങ്ങനൊരു കൊച്ചുമോളെ കിട്ടാൻ, 3 വർഷം പണം കൂട്ടിവച്ച് 10 വയസ്സുകാരി മുത്തശ്ശന് നൽകിയ സമ്മാനം

Synopsis

തന്റെ കയ്യിൽ 2,000 യുവാൻ ഉണ്ടെന്നും അതുകൊണ്ട് തന്റെ മുത്തച്ഛന് എന്ത് വാങ്ങിക്കാമെന്ന് അവള്‍ കടക്കാരനോട് ചേദിക്കുന്നതും വീഡിയോയിൽ കാണാം.

തൻ്റെ മുത്തച്ഛന് പിറന്നാൾ സമ്മാനം വാങ്ങാനായി മൂന്ന് വർഷത്തേക്ക് ഓരോ ദിവസവും 2 യുവാൻ അതായാത് 1 രൂപ 18 പൈസ നീക്കിവെച്ച ചൈനയിലെ 10 വയസ്സുകാരിയുടെ ഹൃദയസ്പർശിയായ കഥ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.  

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ മുത്തച്ഛനായി ഇത്തരത്തിലൊരു പിറന്നാൾ സമ്മാനം കാത്തുവെച്ചത്. മൂന്ന് വർഷം കൊണ്ട് ശേഖരിച്ച 2,000 യുവാൻ അതായത് 23,000 രൂപ ഉപയോ​ഗിച്ച് അവൾ മുത്തച്ഛനായി വാങ്ങിയ ആ സമ്മാനം എന്താണെന്ന് അറിയണ്ടേ? ഒരു സ്വർണ്ണ ബ്രേസ്‌ലെറ്റ്.

ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പെൺകുട്ടിയും അമ്മയും ഒരു പ്രാദേശിക ജ്വല്ലറിയിൽ നിന്ന് ഒരു ബ്രേസ്‍ലെറ്റ് തിരഞ്ഞെടുത്ത ശേഷം, അവളുടെ പിഗ്ഗി ബാങ്ക് തുറന്ന് അതിൽ നിന്ന് അവളുടെ സമ്പാദ്യം മുഴുവൻ പുറത്ത് എടുക്കുന്നതും കാണാം. തന്റെ കയ്യിൽ 2,000 യുവാൻ ഉണ്ടെന്നും അതുകൊണ്ട് തന്റെ മുത്തച്ഛന് എന്ത് വാങ്ങിക്കാമെന്ന് കടക്കാരനോട് ചേദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ധൃതിയിൽ വീട്ടിലെത്തി മുത്തച്ഛന് തന്റെ സമ്മാനം നൽകുമ്പോൾ ഏറെ സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം അത് സ്വീകരിക്കുന്നതും വീ‍ഡിയോയിൽ ഉണ്ട്. 

ഏതായാലും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് പത്ത് വയസ്സുകാരിയുടെ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. എന്നാലും ഒരു ചെറിയ കുട്ടി, അവൾക്ക് മുത്തശ്ശനോടുള്ള സ്നേഹം എത്ര വലുതായിരിക്കും. അതിനാലാവില്ലേ അവൾ ഇത്രയും പണം സമ്പാദിച്ച് മുത്തശ്ശന് പിറന്നാൾ സമ്മാനം നൽകിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ