പ്രായം 103, എങ്കിലെന്ത്? എന്നും മുടങ്ങാതെ ജിമ്മിൽ പോകുന്ന മുത്തശ്ശി

Published : Mar 13, 2023, 04:12 PM IST
പ്രായം 103, എങ്കിലെന്ത്? എന്നും മുടങ്ങാതെ ജിമ്മിൽ പോകുന്ന മുത്തശ്ശി

Synopsis

ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവർ ഇപ്പോഴും ഓരോ വർക്ക് ഔട്ടുകളും ചെയ്യുന്നത്. 


രീരത്തിന്‍റെ ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മിൽ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവർക്ക് ഈ മുത്തശ്ശി വലിയ പ്രചോദനം തന്നെയായിരിക്കും. കാരണം 103 വയസ്സുണ്ടെങ്കിലും എന്നും മുടങ്ങാതെ ജിമ്മിൽ പോകുകയും കൃത്യമായി വ്യായമം ചെയ്യുകയും ചെയ്യും ഈ മുത്തശ്ശി. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ തെരേസ മൂർ എന്ന മുത്തശ്ശിയാണ് ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

കൃത്യമായി ജിമ്മിൽ പോകുകയും വ്യായാമങ്ങൾ ചെയ്യുകയും ചെയ്യന്ന തെരേസ മൂറിന് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവർ ഇപ്പോഴും ഓരോ വർക്ക് ഔട്ടുകളും ചെയ്യുന്നത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തെരേസ മൂർ ജനിച്ചത് ഇറ്റലിയിലാണ്. 1946-ൽ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കാനുള്ള അവസരം അവൾക്ക് നൽകി. ചെറുപ്പം മുതൽ തന്നെ വ്യായാമ കാര്യങ്ങളിൽ തെരേസ കൃത്യനിഷ്ഠ പുലർത്തിയിരുന്നു. ഇപ്പോൾ തന്‍റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്. ജിമ്മിൽ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും അവരുമായി സമയം ചിലവഴിക്കുമ്പോൾ മാനസീകാരോഗ്യവും ശാരീരികാരോഗ്യവും ഒരേ സമയം അമ്മയ്ക്ക് കിട്ടുന്നുവെന്നുമാണ് ഷീലയുടെ അഭിപ്രായം.

 

കൂടുതല്‍ വായിക്കാന്‍: പുലി ഇറങ്ങിയതിന് പിന്നാലെ, നാട്ടുകാര്‍ 'പുലി'യെ കൂട്ടിലാക്കി; ഉദ്യോഗസ്ഥരെത്തിയപ്പോള്‍ പുലി, 'പൂച്ച'യായി !

സന്തോഷവും സംതൃപ്തിയുമുള്ള ജീവിതത്തിന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ ധൈര്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്നാണ് ഈ മുത്തശ്ശി പറയുന്നത്. കൂടാതെ മറ്റുള്ളവരുടെ വാക്കുകളെ ഭയക്കാതെ സ്വന്തം താൽപ്പര്യങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി കൂടി ജീവിക്കാൻ എല്ലാവരും പഠിക്കണമെന്നും അവർ പറയുന്നു. തെരേസയെ കൂടാതെ അമേരിക്കയിൽ നിന്നുള്ള ഏണസ്റ്റിൻ ഷെപ്പേർഡും മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ്.  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബോഡി ബിൽഡർ എന്നറിയപ്പെടുന്ന ഇവർക്ക് 86 വയസ്സുണ്ട്. എന്നാൽ ഇവരുടെ ശരീരം 30 വയസ്സുകാരിയുടേതിന് സമാനമാണ്.

കൂടുതല്‍ വായിക്കാന്‍: 81 കാരന്‍ കാറിൽ കുടുങ്ങിയത് ഒരാഴ്ച, ജീവൻ നിലനിർത്തിയത് മിഠായി കഴിച്ച്!

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്
10 -ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മകന് 'മഹീന്ദ്ര താർ റോക്സ്' സമ്മാനം; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം