
ഉത്തർപ്രദേശിലെ മൊറാദാബാദിന് സമീപത്തുള്ള ഗ്രാമത്തിലെ ഒരു കോഴി ഫാമിൽ പുലർച്ചെ പുലി ഇറങ്ങിയെന്ന വാര്‍ത്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മഹ്ദൂദ് കൽമി ഗ്രാമവാസിയായ മച്ചൻ സിംഗിന്‍റെ കോഴിഫാമിലാണ് പുലി കയറിയതെന്ന് വാര്‍ത്ത പ്രചരിച്ചത്. പുലർച്ചെ 4.30 ഓടെ ഫാമിൽ കയറിയ പുലി ഒരു കോഴിയെ പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു. കോഴികളുടെ കരച്ചിൽ കേട്ട് ഉണർന്ന മച്ചൻ സിങ്ങിന്‍റെ മകനാണ് ആദ്യം ഈ ജീവിയെ കണ്ടത്. പുലിയാണന്ന് കരുതി അയാൾ മറ്റ് ഗ്രാമീണരെ വിളിച്ച് കൂട്ടി. ഒടുവിൽ എല്ലാവരും ചേർന്ന് പുലിയെ പിടികൂടി കൂട്ടിലടച്ചു. തങ്ങള്‍ പിടികൂടിയ പുലിയെ ഗ്രാമവാസികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പില്‍ വിളിച്ച് പുലിയെ പിടികൂടിയ കാര്യം അറിയിച്ചു.
കൂടുതല്‍ വായിക്കാന്‍: ആത്മബന്ധമുണ്ടാകണം മനുഷ്യനും ആനയും തമ്മില്‍; ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുമ്പ് തന്നെ പുലിയെ കാണാനായി നാട്ടുകാര്‍ കോഴി ഫാമിലേക്ക് ഒഴുകിയെത്തി. അപ്പോഴേക്കും വിവരമറിഞ്ഞ് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ പുഷ്പേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് പരിശോധിച്ചപ്പോഴാണ് കൂട്ടിലുള്ളത് പുള്ളിപ്പുലിയെ അല്ല കാട്ടുപൂച്ചയെ ആണന്ന് മനസ്സിലായത്. തുടര്‍ന്ന് കൂട്ടിലടച്ച മൃഗം പുള്ളിപ്പുലിയല്ലെന്നും മീൻപിടിക്കുന്ന പൂച്ചയാണെന്നും ഉദ്യോഗസ്ഥര്‍ ഗ്രാമവാസികള്‍ക്ക് വ്യക്തമാക്കി കൊടുത്തു.
തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഇടത്തരം വലുപ്പമുള്ള കാട്ടുപൂച്ചയുടെ ഇനത്തിൽപ്പെട്ട ഫിഷിംഗ് ക്യാറ്റിനെയായിരുന്നു നാട്ടുകാർ പിടികൂടിയിരുന്നത്. പുള്ളിപ്പുലിയോട് രൂപ സാദൃശ്യമുള്ള കാട്ടു പൂച്ചകളാണ് ഫിഷിംഗ് ക്യാറ്റ്. എന്നാൽ ഇവയ്ക്ക് പുള്ളിപുലിയേക്കാർ വലിപ്പം തീരെ കുറവായിരിക്കും. പിന്നീട് ഗ്രാമവാസികളിൽ നിന്നും മൃഗത്തെ ഏറ്റെടുത്ത വനപാലകർ അതിനെ മൊറാദാബാദിലെ ഡീർ പാർക്കിൽ തുറന്ന് വിട്ടതായി അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: തിരമാലകളില്‍ ആകാശത്തോളം ഉയര്‍ന്ന് ഒരു എണ്ണക്കപ്പല്‍; നടുക്കമുണ്ടാക്കുന്ന വീഡിയോ!