വയസ് 109, തന്റെ ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി മുത്തശ്ശി

Published : Mar 27, 2023, 02:27 PM IST
വയസ് 109, തന്റെ ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി മുത്തശ്ശി

Synopsis

ദിവസവും മൂന്നു നേരമാണ് താൻ ഭക്ഷണം കഴിക്കുക എന്നും ഒലിവ് പറയുന്നു. അതുപോലെ തുന്നാനും തയ്‍ക്കാനും വായിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഒലിവ്.

കുറേ ഏറെ വർഷം ജീവിച്ചിരിക്കണം എന്ന് ആ​ഗ്രഹിക്കുന്നവർ തന്നെയാകും നമ്മിൽ ഭൂരിഭാ​ഗം പേരും. നൂറു വയസുവരെ ഒക്കെ ജീവിക്കാൻ കഴിഞ്ഞാൽ അത് നാം ഭാ​ഗ്യമായി കാണും അല്ലേ? അതുപോലെ 109 വയസുള്ള ഒരു മുത്തശ്ശി അടുത്തിടെ തന്റെ പിറന്നാൾ ആഘോഷിച്ചു. തന്റെയീ ദീർഘായുസിന്റെ രഹസ്യവും അവർ വെളിപ്പെടുത്തി. 

കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മുത്തശ്ശിയുടെ പിറന്നാൾ. മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും ഒക്കെ ഒപ്പമായിരുന്നു മുത്തശ്ശിയുടെ പിറന്നാൾ ആഘോഷം. തന്റെ ഈ ദീർഘായുസിന്റെ രഹസ്യമായി മുത്തശ്ശി പറയുന്നത്, തന്റെ കാർക്കശ്യവും പിന്നെ താൻ ഒരുപാട് വെള്ളം കുടിക്കും എന്നതും ആണ്. ഒലിവ് എഡ്വാർഡ്സ് എന്നാണ് ഇവരുടെ പേര്. ഒരു അധ്യാപികയായി വിരമിച്ച ആളാണ് ഒലിവ്. 

ദിവസവും മൂന്നു നേരമാണ് താൻ ഭക്ഷണം കഴിക്കുക എന്നും ഒലിവ് പറയുന്നു. അതുപോലെ തുന്നാനും തയ്‍ക്കാനും വായിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഒലിവ്. 1914 -ലാണ് ഒലിവ് ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾക്കും അവർ‌ സാക്ഷ്യം വഹിച്ചു. അതുപോലെ വിരമിക്കും വരെ ഒരു എലമെന്ററി സ്കൂളിലെ അധ്യാപികയായി കൊണ്ടുള്ള തന്റെ ജീവിതം അവർ ഇഷ്ടപ്പെട്ടു. 

താൻ ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ല എന്ന് ഒലിവ് പറയുന്നു. എന്തൊക്കെ സംഭവിച്ചാലും താൻ മുന്നോട്ട് പോകുമായിരുന്നു എന്നും ഒലിവ് പറയുന്നു. സാൽമണും ശതാവരിയുമാണ് തന്റെ ഇഷ്ട ഭക്ഷണം എന്നും ദിവസം മൂന്നു നേരം താൻ ഭക്ഷണം കഴിക്കും എന്നും ഒലിവ് വെളിപ്പെടുത്തി. ഒപ്പം ഇപ്പോഴും താൻ നടക്കാൻ ഇഷ്ടപ്പെടുന്നു എന്നും നടക്കാറുണ്ട് എന്നും കൂടി ഒലിവ് പറയുന്നു. 

PREV
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്