അമ്മയെക്കുറിച്ച് മുത്തശ്ശിയോട് പരാതി പറയാന്‍ 11 വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ !

Published : Apr 12, 2023, 02:55 PM IST
അമ്മയെക്കുറിച്ച് മുത്തശ്ശിയോട് പരാതി പറയാന്‍ 11 വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ !

Synopsis

സൈക്കിളിൽ അമ്മൂമ്മയെ കാണാന്‍ പുറപ്പെട്ട കുട്ടി ഏകദേശം 24 മണിക്കൂറോളം സൈക്കിൾ ചവിട്ടി 130 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. യാത്രയിൽ ക്ഷീണം അകറ്റാൻ ആകെ ഉണ്ടായിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൈയിൽ കരുതിയിരുന്ന വെള്ളവും റൊട്ടിയും മാത്രം.

ചെറുപ്പത്തില്‍ നമ്മുക്കും ചിലരെ കുറിച്ചെങ്കിലും പരാതിയുണ്ടായിരിക്കും. എന്നാല്‍ ഈ പരാതികള്‍ മറ്റുള്ളവരോട് പറയാതെയാകും നമ്മുടെ കുട്ടിക്കാലം കടന്ന് പോയിട്ടുണ്ടാവുക. എന്നാല്‍, പരാതി പറയാതിക്കാന്‍ പറ്റാതായാലോ...? എന്ത് വില കൊടുത്തും പരാതി പറയുക തന്നെ. അത്തരത്തില്‍ ഒരു പരാതി പറയാന്‍ വേണ്ടി 11 വയസ് പ്രായമുള്ള ഒരു കുട്ടി സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്ററായിരുന്നു. 24 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയിട്ടും അവന്‍ ഉദ്ദേശിച്ച ആളോട് പരാതി പറയാന്‍ പറ്റിയില്ലെങ്കിലും അവന്‍റെ പരാതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. 

അമ്മയോട് വഴക്കിട്ട 11 വയസുകാരനായ ചൈനീസ് ബാലൻ, അമ്മയെക്കുറിച്ചുള്ള പരാതി തന്‍റെ മുത്തശ്ശിയെ അറിയിക്കാനായിരുന്നു 130 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയത്.  24 മണിക്കൂറോളം നീണ്ട ആ സൈക്കിൾ യാത്രക്കിടയിൽ വഴിതെറ്റി ക്ഷീണിതനായി അലഞ്ഞ കുട്ടിയെ ഒടുവിൽ വഴിയാത്രകാർ കണ്ടെത്തി അധികൃതരെ ഏൽപ്പിക്കുകയായിരുന്നു. അമ്മയുമായി വഴിക്കിട്ടതിനെ തുടർന്നാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. സെജിയാങ്ങിലെ മെയ്ജിയാംഗിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി അമ്മയെക്കുറിച്ചുള്ള പരാതി അറിയിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. 

സൈക്കിളിൽ അമ്മൂമ്മയെ കാണാന്‍ പുറപ്പെട്ട കുട്ടി ഏകദേശം 24 മണിക്കൂറോളം സൈക്കിൾ ചവിട്ടി 130 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. യാത്രയിൽ ക്ഷീണം അകറ്റാൻ ആകെ ഉണ്ടായിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൈയിൽ കരുതിയിരുന്ന വെള്ളവും റൊട്ടിയും മാത്രം. യാത്രയ്ക്കിടയിൽ പലതവണ വഴിതെറ്റി ക്ഷീണിച്ച് അവശനായി വഴിയില്‍ തളര്‍ന്നിരുന്ന കുട്ടിയെ വഴിയാത്രകാരാണ് ആദ്യം ശ്രദ്ധിച്ചത്. കുട്ടിയെ കണ്ട് അസ്വഭാവികത തോന്നിയ വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടൻന്ന് പൊലീസ് സ്ഥലത്തെത്തി. 

കുട്ടിയുടെ കഥ കേട്ട് പൊലീസും അമ്പരന്നു. ഏതായാലും നിരവധി തവണ വഴിതെറ്റിയെങ്കിലും ഏകദേശം ഒരു മണിക്കൂറുകൂടി സഞ്ചരിച്ചിരുന്നെങ്കിൽ അവൻ മുത്തശ്ശിയുടെ വീട്ടിൽ എത്തുമായിരുന്നെന്ന് പൊലീസ് പറഞ്ഞതായി ചൈനീസ് പ്രദേശിക മാധ്യമമായ മെലിഷെജിയാങ് റിപ്പോർട്ട്  ചെയ്തു. ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയ പൊലീസ് കുട്ടിയെ സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിയ മാതാപിതാക്കളും മുത്തശ്ശിയും ചേർന്ന് കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.

PREV
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?