14 വയസ്, താമസം വീടിനകത്ത്, പ്രായം കൂടിയ കോഴി, ലോക റെക്കോര്‍ഡ് നേടി പേൾ

Published : Aug 19, 2025, 08:59 PM IST
Pearl

Synopsis

പേളിന് ഒരു പ്രായം കഴിഞ്ഞപ്പോൾ വീട്ടുകാർ അവളെ വീടിന്റെ അകത്ത് തന്നെ കഴിയാൻ അനുവദിച്ചു. പിന്നീട്, അവൾ വീട്ടിനകത്താണ് ജീവിച്ചത് എന്നും സോണിയ പറയുന്നു.

സാധാരണയായി നാം വളർത്തുന്ന കോഴികളുടെ ശരാശരി ആയുസ്സ് മൂന്ന് മുതൽ പത്ത് വർഷം വരെയാണ്. എന്നാൽ, അതിനെയെല്ലാം കടത്തിവെട്ടി ശ്രദ്ധ നേടുന്ന ഒരു കോഴിയുണ്ട് അമേരിക്കയിലെ ടെക്സാസിൽ. 14 വയസ്സുള്ള ഈ കോഴിയുടെ പേര് പേൾ എന്നാണ്. കാലിന് പറ്റിയ ഒരു ഒടിവ്, റാക്കൂണിന്റെ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് തുടങ്ങി പലതും അതിജീവിച്ച ‌പേളിന് ഈ വർഷം മെയ് മാസത്തിലാണ് 14 വയസ്സും 69 ദിവസവും തികഞ്ഞത്. അന്നാണ് ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് പേൾ നേടിയത്.

പേളിന്റെ ഉടമയാണ് സോണിയ ഹൾ, 2011 മാർച്ച് 13 -ന് ടെക്സസിലെ തന്റെ വീട്ടിൽ ഒരു ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴിയാണ് പേൾ എന്നാണ് സോണിയ പറയുന്നത്. പേൾ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ചെറിയ കോഴിയെന്നും അവർ പറയുന്നു. കുഞ്ഞിക്കോഴി ആയതിനാൽ തന്നെ മറ്റ് കോഴികൾ എപ്പോഴും അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു. പേളിന് ഒരു പ്രായം കഴിഞ്ഞപ്പോൾ വീട്ടുകാർ അവളെ വീടിന്റെ അകത്ത് തന്നെ കഴിയാൻ അനുവദിച്ചു. പിന്നീട്, അവൾ വീട്ടിനകത്താണ് ജീവിച്ചത് എന്നും സോണിയ പറയുന്നു.

പേൾ തന്റെ മിക്ക ദിവസങ്ങളിലും കഴിയുന്നത് വീട്ടിലെ ലോൺട്രി മുറിയിലാണ്. അവിടെ ഒരു മോപ്പുണ്ട്. അതാണ് അവളുടെ ഉറ്റ സുഹൃത്ത്. വീട്ടിൽ രണ്ട് പൂച്ചകൾ കൂടിയുണ്ട്. ഒന്ന് പ്രായമേറിയ പൂച്ചയാണെങ്കിൽ മറ്റൊന്ന് പൂച്ചക്കുട്ടിയാണ്. അവയോടും അവൾ നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് സോണിയ പറയുന്നത്. മറ്റ് ജീവികളെയൊന്നും അവൾ മൈൻഡ് ചെയ്യാറില്ലെങ്കിലും പൂച്ചക്കുട്ടികൾ ഇടയ്ക്കൊക്കെ അവൾക്കൊപ്പം വന്നിരിക്കാറുണ്ട് എന്നും സോണിയ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്