15 -കാരൻ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്നു, പിന്നെ സ്വയം നിറയൊഴിച്ചു, നടുങ്ങി നാട്

Published : Jul 29, 2022, 10:32 AM IST
15 -കാരൻ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്നു, പിന്നെ സ്വയം നിറയൊഴിച്ചു, നടുങ്ങി നാട്

Synopsis

എന്നാലും എന്തായിരിക്കും ഈ കൊലപാതകങ്ങളുടെയും ആത്മഹത്യയുടേയും കാരണമായിത്തീർന്നത് എന്നതിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ പറയുന്നു.

വിദേശങ്ങളിൽ തോക്ക് ഉപയോ​ഗിച്ച് കൊണ്ടുള്ള കൊലപാതകങ്ങളും ആത്മഹത്യയും വർധിച്ച് വരികയാണ്. എത്രയോ കുട്ടികൾ അശ്രദ്ധമായും അല്ലാതെയും ഉള്ള തോക്കുപയോ​ഗം കൊണ്ട് മരണപ്പെട്ട് കഴിഞ്ഞു. ഇപ്പോൾ അലാസ്കയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. 15 വയസുള്ള ഒരു കുട്ടി തന്റെ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. 

കുട്ടിയുടെ വീട്ടിൽ തന്നെയാണ് ഈ ദാരുണമായ സംഭവം നടന്നത്. അഞ്ച്, എട്ട്, 17 വയസ്സുള്ള മൂന്ന് സഹോദരങ്ങൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് സഹോദരങ്ങൾക്ക് പരിക്കില്ല. 

ചൊവ്വാഴ്ച വൈകുന്നേരം 4.15 -നാണത്രെ വെടിവെപ്പ് ഉണ്ടായത്. ഒരു അയൽവാസിയാണ് അധികൃതരെ വിവരമറിയിച്ചത്. ആ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും മറ്റൊരു സഹോദരനും വീട്ടിൽ ഇല്ലായിരുന്നു. കുടുംബത്തിന്റെ കൈവശം ഉള്ള തോക്ക് ഉപയോ​ഗിച്ചാണ് 15 -കാരൻ ആദ്യം സഹോദരങ്ങളെയും പിന്നെ തന്നെത്തന്നെയും ഇല്ലാതാക്കിയത് എന്നാണ് കരുതുന്നത്. 

എന്നാലും എന്തായിരിക്കും ഈ കൊലപാതകങ്ങളുടെയും ആത്മഹത്യയുടേയും കാരണമായിത്തീർന്നത് എന്നതിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ പറയുന്നു. കുടുംബത്തിന്റെ കൈവശമുള്ളതാണ് തോക്ക് എന്നാണ് പറയുന്നത്. എന്നാൽ, അതിലും കൂടുതൽ അന്വേഷണം വേണമെന്നും ഉ​ദ്യോ​ഗസ്ഥർ പറയുന്നു. 

കുട്ടികളുടെ മൃതദേഹം പരിശോധനയ്ക്ക് അയച്ച് കഴിഞ്ഞു. ഇത്രയും സങ്കീർണമായ കേസായതുകൊണ്ടും കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് കൊണ്ടും കേസിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറത്ത് പറയാനാവില്ല എന്നാണ് അന്വേഷണ ഉദ്യോ​സ്ഥർ പറയുന്നത്. 

നേരത്തെ ടെക്സസിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. അന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ തോക്കെടുത്തത് 18 -കാരനാണ്. 

വായിക്കാം:

തോക്ക് നിയന്ത്രിക്കാനുള്ള പരിപാടികള്‍ അമേരിക്കയില്‍ തോല്‍ക്കുന്നത് ഇതു കൊണ്ടാണ്; ചരിത്രം, വര്‍ത്തമാനം.!

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!