ശരീരത്തിൽ ആയിരത്തിലധികം ദ്വാരങ്ങളുണ്ടാക്കി, ​ദേഹം മൊത്തം സ്റ്റഡ്ഡും റിങ്ങും

By Web TeamFirst Published Jul 28, 2022, 3:30 PM IST
Highlights

1997 -ലാണ് അവർ ആദ്യമായി ശരീരത്തിൽ കുത്തിയത്. ഒരിക്കൽ കുത്തുന്നത് തന്നെ നല്ല രീതിയിൽ വേദനിക്കുന്ന ഒരു പരിപാടിയാണ്. കാതിൽ കുത്തുന്നതിന് പുറമെ ഇന്ന് മൂക്കിലും നെറ്റിയിലും നാക്കിലും വരെ ആളുകൾ കുത്തുന്നുണ്ട്. എന്നാൽ ഇത്രയധികം സഥലങ്ങളിൽ കുത്തുന്നത് അപൂർവ്വമായിരിക്കും.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ശരീരത്തിൽ തുളകൾ ഇട്ട വ്യക്തിയാണ് എലെയ്ൻ ഡേവിഡ്സൺ. ഇതിന്റെ പേരിൽ അവർക്ക് ഒരു ഗിന്നസ് റെക്കോർഡ് തന്നെ സ്വന്തമായിട്ടുണ്ട്. 2019 -ലെ കണക്കനുസരിച്ച്, തന്റെ ശരീരത്തിൽ 11,003 ത്തോളം തുളകൾ അവർ ഇട്ടിട്ടുണ്ട്. അതിലെല്ലാം സ്റ്റഡുകളും റിങ്ങുകളുമുണ്ട്. 56 -കാരിയായ അവർക്ക് എന്നാൽ ഇനിയും സ്റ്റഡുകൾ ശരീരത്തിൽ ഇടണമെന്നാണ് ആഗ്രഹം.

ഇപ്പോൾ സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിലാണ് അവരുടെ താമസം. കാഴ്ചയിൽ അവർ ഒരു ഭീകര രൂപിയെ പോലെയാണ്. മുഖം മുഴുവൻ സ്റ്റഡുകളാൽ മൂടിയിരിക്കുന്നു. മുഖം മാത്രമല്ല അവരുടെ ശരീരത്തിൽ ഇങ്ങനെയല്ലാത്ത ഭാഗങ്ങൾ കുറവായിരിക്കും. നെറ്റി, താടി, സ്തനങ്ങൾ, കൈകൾ, ഗുഹ്യഭാഗങ്ങൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും അവർ കുത്തിയിട്ടുണ്ട്. എന്നാൽ ഇനിയും തനിക്ക് മതിയായില്ല എന്നാണ് അവർ പറയുന്നത്. 

1997 -ലാണ് അവർ ആദ്യമായി ശരീരത്തിൽ കുത്തിയത്. ഒരിക്കൽ കുത്തുന്നത് തന്നെ നല്ല രീതിയിൽ വേദനിക്കുന്ന ഒരു പരിപാടിയാണ്. കാതിൽ കുത്തുന്നതിന് പുറമെ ഇന്ന് മൂക്കിലും നെറ്റിയിലും നാക്കിലും വരെ ആളുകൾ കുത്തുന്നുണ്ട്. എന്നാൽ ഇത്രയധികം സഥലങ്ങളിൽ കുത്തുന്നത് അപൂർവ്വമായിരിക്കും. അതും ഈ കുത്തിയിടത്തെല്ലാം ചെറിയ സ്റ്റഡുകളും മുത്തുകളും ഒക്കെ അവർ ധരിച്ചിരിക്കുന്നു. മുഖത്ത് ആഭരണങ്ങൾ മാത്രമല്ല, അതിനെ ഉയർത്തി കാട്ടുന്ന രീതിയിലുള്ള മേക്കപ്പും അവർ ധരിക്കുന്നു. കൂടാതെ മുടിയിൽ തൂവലുകളും അണിയുന്നു. എല്ലാം കൂടിയാകുമ്പോൾ ഒരു ആനച്ചന്തമാണ്.  

ബ്രസീലിലാണ് അവരുടെ ജനനം. മുൻപ് ഒരു നഴ്‌സായി ജോലി ചെയ്തിരുന്ന അവർ ഇപ്പോൾ ആ ജോലി ഉപേക്ഷിച്ചു. 2000 മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ കുത്തലുകൾ നടത്തിയതിന്റെ റെക്കോർഡ് അവർ ആദ്യമായി തകർത്തത്. അന്ന് അവരുടെ ശരീരത്തിൽ 462 തുളകൾ കണ്ടെത്തിയിരുന്നു. മുഖത്ത് മാത്രം 192 കുത്തുകളായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിൽ ഇട്ടിരിക്കുന്ന ഈ റിംഗുകളും, സ്റ്റഡുകളും എല്ലാം കൂടി ഏകദേശം മൂന്ന് കിലോ തൂക്കം വരും. അതൊന്ന് പോലും ഒരിക്കലും അവർ അഴിച്ച് വയ്ക്കാറില്ല. എപ്പോഴും അത് ധരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.

ശരീരം തുളയ്ക്കുന്നത് വേദനാജനകമല്ലെന്നും, ഈ ആഭരണങ്ങൾ ധരിച്ചും തനിക്ക് സുഖമായി ഉറങ്ങാൻ സാധിക്കുമെന്നും മറ്റുമാണ് അവർ ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ 2009 -ൽ, കുത്തുന്നത് തനിക്ക് അത്ര ഇഷ്ടമല്ലെന്ന് അവൾ വെളിപ്പെടുത്തി. ഈ സ്ഥാനം നിലനിർത്താനാണ് താൻ ഇപ്പോൾ ഇത് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അവർക്ക് മാത്രമല്ല കുടുംബത്തിനും ഇതൊന്നും അത്രക്ക് ഇഷ്ടപ്പെടുന്നില്ല എന്നവർ പറയുന്നു. അതേസമയം എലെയന്റെ സാഹസങ്ങൾ ഇതിലൊന്നും ഒതുങ്ങതല്ല. നിരവധി കഴിവുകളുള്ള ഒരു സ്ത്രീയാണ് അവർ. അവർക്ക് സ്വന്തമായി ഒരു വെബ്സൈറ്റുമുണ്ട്. നഖങ്ങൾ വിരിച്ച കിടക്കയിൽ താൻ ഉറങ്ങുമെന്നും, തീയിൽ കൂടി നടക്കുമെന്നും, കുപ്പിച്ചില്ലിന്റെ പുറത്ത് കിടക്കുമെന്നുമൊക്കെ അതിൽ അവർ അവകാശപ്പെടുന്നു.  ജൂഡോയിൽ ബ്ലാക്ക് ബെൽറ്റുമുണ്ട് അവർക്ക്.  

click me!